പ്രതീകാത്മക ചിത്രം
ചെന്നൈ: കോളേജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് കലര്‍ത്തിയ കേക്കുകള്‍ വില്‍പ്പന നടത്തിയവര്‍ പിടിയില്‍. ഹോട്ടലുടമ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു.
നുങ്കമ്പാക്കത്ത് ഹോട്ടല്‍ നടത്തുന്ന വിജയരോഷന്‍, ടാറ്റൂ പാര്‍ലര്‍ നടത്തുന്ന തോമസ്, കൂട്ടാളികളായ കാര്‍ത്തിക്, ആകാശ്, പവന്‍ കല്യാണ്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് പൊടിയാക്കി കേക്കില്‍ കലര്‍ത്തിയാണ് വില്‍പ്പന നടത്തിയിരുന്നത്. മയക്കുമരുന്നുഗുളികകള്‍ പൊടിച്ച് വില്‍ക്കലും ഉണ്ടായിരുന്നു.മയക്കുമരുന്ന് സ്റ്റാമ്പും ഇവര്‍ വിറ്റതായി അന്വേഷണത്തില്‍ വ്യക്തമായെന്ന് പോലീസ് അറയിച്ചു.
വിജയരോഷനും തോമസും നല്‍കിയ മൊഴിയനുസരിച്ചാണ് മറ്റു മൂന്നുപേരെ പിടികൂടിയത്. 150 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് കേക്ക് 500 രൂപയ്ക്കാണ് ഇവര്‍ വിദ്യാര്‍ഥികള്‍ക്ക് വിറ്റിരുന്നതെന്നും പോലീസ് പറഞ്ഞു.
നുങ്കമ്പാക്കം മേഖലയില്‍ കഞ്ചാവുചേര്‍ത്ത ചോക്ലേറ്റും കേക്കും വ്യാപകമായി വില്‍പ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ സേതുവിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷണം നടത്തുകയായിരുന്നു.
Content Highlights: five arrested for selling ganja mixed cakes to college students


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..