അറസ്റ്റിലായ പ്രതികൾ
വര്‍ക്കല : അയിരൂരില്‍ രാത്രിയില്‍ വീടാക്രമിച്ച് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ സംഘത്തിലെ അഞ്ചുപേരെ അയിരൂര്‍ പോലീസ് അറസ്റ്റുചെയ്തു.
ആറ്റിങ്ങല്‍ എല്‍.എം.എസ്. ജങ്ഷന്‍ ചിത്തിരനിവാസില്‍ വാടകയ്ക്കു താമസിക്കുന്ന, വര്‍ക്കല നടയറകുന്ന് വീട്ടില്‍ റമീസ്(24), ചെമ്മരുതി മുട്ടപ്പലം ചാവടിമുക്ക് സെമീന മന്‍സിലില്‍ മുനീര്‍(24), വര്‍ക്കല നടയറ ബംഗ്ലാവില്‍ നസീര്‍ മന്‍സിലില്‍ അമീര്‍ഖാന്‍(24), ചെമ്മരുതി മുട്ടപ്പലം നടയറകുന്നില്‍ വീട്ടില്‍ താമസിക്കുന്ന കൊട്ടിയം പേരയം വയലില്‍ പുത്തന്‍വീട്ടില്‍ അഷീബ്(31), ചിറയിന്‍കീഴ് പുതുക്കരി സ്വദേശി അജയകുമാര്‍(24) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ അയിരൂരിലെ വീട്ടിലായിരുന്നു സംഭവം. വീട്ടിലുള്ള പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും കുട്ടിയെ ഇറക്കിവിടണമെന്നും ആവശ്യപ്പെട്ടാണ് റമീസിന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘം എത്തിയത്. വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിക്കുകയും ജനല്‍പ്പാളികളുടെ ഗ്ലാസ് പൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് വീടിന്റെ പിന്നിലെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ അക്രമിസംഘം, വീട്ടുകാരെ മര്‍ദിച്ചശേഷം പെണ്‍കുട്ടിയെ ഇറക്കിക്കൊണ്ടുപോകുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അയിരൂര്‍ പോലീസ് എത്തിയെങ്കിലും പെണ്‍കുട്ടിയുമായി അക്രമിസംഘം കടന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടിയെ തിരുവനന്തപുരം മഹിളാ മന്ദിരത്തിലേക്കു മാറ്റിയിട്ടുണ്ട്.
Content Highlights: five arrested for kidnapping girl in varkala


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..