ഫ്രെഡിൻ, കാശ്മീര, ലെബീബ്, ആദർശ് ചന്ദ്രശേഖരൻ, വിശ്വാസ്
ചോറ്റാനിക്കര: ബാങ്ക് ജീവനക്കാരനെ നഗ്‌നനാക്കി ഫോട്ടോയെടുത്തു ഭീഷണിപ്പെടുത്തി പണം തട്ടിയ അഞ്ചംഗ സംഘത്തെ ചോറ്റാനിക്കര പോലീസ് പിടികൂടി. ആമ്പല്ലൂര്‍ പെരുമ്പിള്ളി മാടപ്പിള്ളില്‍ വീട്ടില്‍ ആദര്‍ശ് ചന്ദ്രശേഖരന്‍ (25), ഇയാളുടെ ഭാര്യ കാശ്മീര (22), മുളന്തുരുത്തി പെരുമ്പിള്ളി സ്ഥാനാര്‍ഥിമുക്ക് പടിഞ്ഞാറുഭാഗത്ത് ആശ്രമം റോഡില്‍ മങ്ങാട്ടുപറമ്പില്‍ വീട്ടില്‍ ലെബീബ് (22), മുരിയമംഗലം വലിയപറമ്പില്‍ വീട്ടില്‍ ഫ്രെഡിന്‍ (26), കണയന്നൂര്‍ കടുംഗമംഗലം അമ്പാടിമല വടക്കേമലയില്‍ വീട്ടില്‍ വിശ്വാസ് (42) എന്നിവരെയാണ് ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി പ്രതികള്‍ ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി വാതില്‍ ഉള്ളില്‍ നിന്നു പൂട്ടിയ ശേഷം കഴുത്തില്‍ കത്തിവച്ചുകൊണ്ട് ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപയും ഒരു പവന്റെ സ്വര്‍ണമോതിരവും മൊബൈല്‍ഫോണും കവര്‍ച്ച ചെയ്തു കൊണ്ടുപോകുകയായിരുന്നുവെന്നാണ് കേസ്.
കൈവശമുണ്ടായിരുന്ന 5500 രൂപയും രണ്ടുലക്ഷം രൂപയുടെ ചെക്കും ആണ് എഴുതിവാങ്ങിയത്. പിറ്റേന്ന് ബാങ്കിലെത്തി തുക പിന്‍വലിച്ചു. മൊബൈല്‍ കൈവശപ്പെടുത്തിയ സംഘം വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതോടെയാണു പോലീസില്‍ പരാതി നല്‍കിയത്.
Content Highlights: five arrested for honey trap and robbery
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..