പ്രതീകാത്മക ചിത്രം | PTI
ജയ്പുര്‍: രാജസ്ഥാനില്‍ ലക്ഷക്കണക്കിന് രൂപയുടെ ഡീസല്‍ മോഷ്ടിച്ച അഞ്ചംഗസംഘം പിടിയില്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വിവിധയിടങ്ങളില്‍നിന്നായി ഡീസല്‍ മോഷ്ടിച്ചവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചേതന്‍ ചാവ്ര, സാക്കിര്‍ മുഹമ്മദ്, വാജിദ് ഖാന്, ശിവദാന്‍ സൈനി, ഗുദ്ദാ റാം എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. ഹൈവേകളിലെ ഹോട്ടലുകള്‍ക്ക് സമീപം നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍നിന്നാണ് പ്രതികള്‍ ഡീസല്‍ മോഷ്ടിച്ചിരുന്നത്. അഞ്ച് വര്‍ഷത്തിനിടെ 180-ലേറെ മോഷണങ്ങളാണ് ഇവര്‍ നടത്തിയത്. എന്നാല്‍ ഒരിടത്തും പിടിക്കപ്പെട്ടിരുന്നില്ല.
കഴിഞ്ഞദിവസം കല്‍വാര സെസ് പോലീസ് സ്റ്റേഷനിലാണ് മോഷണസംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍നിന്ന് ചിലര്‍ ഡീസല്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു വിവരം. തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു. ഇവരെ ചോദ്യംചെയ്തതോടെയാണ് നിരവധി ഡീസല്‍ മോഷണങ്ങളില്‍ ഇവര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയത്.
രണ്ട് കാറുകളിലായാണ് മോഷണസംഘം സഞ്ചരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഹോട്ടലുകള്‍ക്ക് സമീപത്തും റോഡരികിലും നിര്‍ത്തിയിടുന്ന വാഹനങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളാണ് സംഘത്തിന് ഏറെ പ്രിയം. പ്രതികളില്‍നിന്ന് ഡീസല്‍ മോഷണത്തിന് ഉപയോഗിച്ചിരുന്ന പൈപ്പുകളും മറ്റും കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
Content Highlights: five arrested for diesel theft in rajasthan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..