മുന്‍വൈരാഗ്യം; അവധിക്കെത്തിയ സൈനികനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ അറസ്റ്റില്‍


ആശുപത്രിയിൽ ചികിത്സയിലുള്ള ജവാൻ ഷിബു, അറസ്റ്റിലായ പ്രതികൾ

കൊട്ടിയം: അവധിക്ക് നാട്ടിലെത്തിയ ജവാനെ മുന്‍വൈരാഗ്യത്തിന്റെപേരില്‍ സംഘംചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ചുപേരെ കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

നെടുമ്പന നല്ലില മനീഷ്ഭവനില്‍ മനീഷ് മാമച്ചന്‍ (26), നല്ലില മനുഭവനില്‍ മഹേഷ്ലാല്‍ (24), നെടുമ്പന കളയ്ക്കല്‍ അനന്തുഭവനില്‍ അനന്തു (22), തൃക്കോവില്‍വട്ടം പുതുച്ചിറ ലതവിലാസത്തില്‍ ഹരികൃഷ്ണന്‍ (കിച്ചു-24), നെടുമ്പന കളയ്ക്കല്‍ അമല്‍വില്ലയില്‍ അമല്‍രാജ് (21) എന്നിവരാണ് അറസ്റ്റിലായത്.



ഇവര്‍ ആക്രമണം നടത്താനെത്തിയ ആംബുലന്‍സും രണ്ടുബൈക്കുകളും പോലീസ് പിടിച്ചെടുത്തു. സൈന്യത്തില്‍ നായിക് ആയി ജോലിനോക്കുന്ന നെടുമ്പന നല്ലില ഷിബുഭവനില്‍ ജെ.ഷിബുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

കേസിലെ രണ്ടുപ്രതികള്‍ ഒളിവിലാണന്ന് പോലീസ് പറഞ്ഞു. അക്രമത്തില്‍ കൂടുതല്‍ ആളുകളുടെ പങ്കിനെക്കുറിച്ച് ഊര്‍ജിതമായ അന്വേഷണം നടന്നുവരുന്നതായി എസ്.എച്ച്.ഒ. ഡി.സജീവ് പറഞ്ഞു.

കഴിഞ്ഞ സെപ്തംബര്‍ 10-ന് രാത്രി ഒന്‍പതരയോടെ നല്ലില പള്ളിവേട്ടക്കാവിനടുത്തായിരുന്നു ആക്രമണം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: നാലുവര്‍ഷംമുമ്പ് നല്ലില ഗബ്രിയേല്‍ പള്ളിയിലെ റാസയ്ക്കിടയിലേക്ക് മനീഷ് മാമച്ചന്‍ ബൈക്ക് ഓടിച്ചുകയറ്റിയത് ഷിബുവിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ തടയുകയും പോലീസില്‍ പരാതി നല്‍കുകയും മനീഷ് മാമച്ചനെ കേസില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധമാണ് സംഘംചേര്‍ന്ന് ആക്രമിക്കാന്‍ കാരണം. പള്ളിവേട്ടക്കാവിലുള്ള മെഡിക്കല്‍ സ്റ്റോറില്‍നിന്ന് മകന് മരുന്നുവാങ്ങി വരുംവഴിയായിരുന്നു ആക്രമണം.

ഇത് തടയാനെത്തിയ സമീപത്തെ കടയുടമ സുമേഷ്, ഡെന്നി ഡാനിയേല്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. തലയ്ക്കും ശരീരത്തിലും പരിക്കേറ്റ ഷിബു കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പാങ്ങോട് മിലിട്ടറി ആശുപത്രിയിലും ചികിത്സയിലായിരുന്നു. നിലവില്‍ ജലന്ധറിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. മനീഷ് മാമച്ചന്‍, മഹേഷ് ലാല്‍ എന്നിവര്‍ കുണ്ടറ, ഇരവിപുരം സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണന്ന് പോലീസ് പറഞ്ഞു.

ഇരുവരെയും കാപ്പ ചുമത്തിയുള്ള കരുതല്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുമെന്നും പോലീസ് പറഞ്ഞു. എസ്.എച്ച്.ഒ. ഡി.സജീവ്, എസ്.ഐ. അനില്‍കുമാര്‍, സി.പി.ഒ. പ്രജീഷ്, ലാലുമോന്‍, വിഷ്ണു, നജീം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Content Highlights: attack, soldier, arrest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented