കോടികള്‍ തട്ടിയെടുത്തു; സോനം കപൂറിന്റെ പേരിലും തട്ടിപ്പ്; മരുമകനെതിരെ പരാതിയുമായി വ്യവസായി


തന്റെ കമ്പനിയിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടന്നുവെന്നു പറഞ്ഞ് പിഴയടയ്ക്കാനെന്ന മട്ടിൽ 3.9 കോടി രൂപ വാങ്ങിയാണ് തട്ടിപ്പിന്റെ തുടക്കം

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി, റോയിട്ടേഴ്‌സ്‌

ആലുവ: വ്യവസായിയിൽനിന്ന്‌ മരുമകൻ 108 കോടിയിലധികം രൂപയും ആയിരം പവനും തട്ടിയെടുത്തെന്ന പരാതിയിൽ അന്വേഷണം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. അടുത്ത ദിവസം അന്വേഷണം ആരംഭിക്കും. യു.എ.ഇ.യിൽ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന, ആലുവ തൈനോത്തിൽ റോഡിൽ അബ്ദുൾ ലാഹിർ ഹസൻ ആണ് പരാതിക്കാരൻ. കാസർകോട് സ്വദേശിയായ മരുമകൻ മുഹമ്മദ് ഹാഫിസ് പല ഘട്ടങ്ങളായി തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തെന്നാണ് പറയുന്നത്.

വിവിധ പദ്ധതികളെക്കുറിച്ചു പറഞ്ഞ് നാല് വർഷത്തിനിടെ 108 കോടി രൂപ തട്ടിയെടുത്തെന്നാണ് പോലീസിൽ നൽകിയ പരാതിയിലുള്ളത്. അബ്ദുൾ ലാഹിർ ഹസൻ എൻ.ആർ.ഐ. അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. അഞ്ച് വർഷം മുമ്പാണ് അബ്ദുൾ ലാഹിർ ഹസൻ മകളെ ഹാഫിസിന് വിവാഹം ചെയ്ത് നൽകിയത്. തന്റെ കമ്പനിയിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടന്നുവെന്നു പറഞ്ഞ് പിഴയടയ്ക്കാനെന്ന മട്ടിൽ 3.9 കോടി രൂപ വാങ്ങിയാണ് തട്ടിപ്പിന്റെ തുടക്കം.ബെംഗളൂരുവിൽ കെട്ടിടം വാങ്ങാൻ പണം നൽകിയെങ്കിലും വ്യാജരേഖ നൽകി കബളിപ്പിച്ചു. ബോളിവുഡ് താരം സോനം കപൂറിനെന്ന പേരിൽ 35 ലക്ഷം രൂപയോളം ചെലവാക്കി വസ്ത്രം ഡിെസെൻ ചെയ്യിപ്പിച്ച് ബൊട്ടീക് ഉടമയായ തന്റെ ഭാര്യയെയും കബളിപ്പിച്ചു. ഹാഫിസും പിതാവ് ഷാഫിയും മാതാവ് ആയിഷയും പാർട്‌ണർമാരായ കുതിരോളി ബിൽഡേഴ്‌സിലേക്കും തട്ടിയെടുത്ത പണത്തിൽ ഏഴ് കോടിയോളം രൂപ എത്തി. വിവാഹത്തിനു നൽകിയ 1000 പവൻ സ്വർണവും വജ്രവുമടങ്ങുന്ന ആഭരണങ്ങൾ വിറ്റു.

തന്റെ മകന്റെ ഭാര്യയുടെ പേരിലുള്ള ഒന്നരക്കോടി രൂപയുടെ റെയ്ഞ്ച് റോവർ വാഹനം കൈവശപ്പെടുത്തി. മഹാരാഷ്ട്രയിലെ ടൂറിസം മന്ത്രി മംഗൽ പ്രഭാത് ലോധക്കിന് എറണാകുളത്തുള്ള തന്റെ വാണിജ്യ കെട്ടിടം കച്ചവടമാക്കാമെന്ന പേരു പറഞ്ഞും കബളിപ്പിച്ചു. മന്ത്രിയുടെ വ്യാജക്കത്ത് ഉണ്ടാക്കി 47 കോടി രൂപയാണ് തട്ടിയെടുത്തത്. പല ഘട്ടത്തിലും പണം വാങ്ങുന്നതിനായി ഹാഫിസ് നൽകിയ ബിരുദ സർട്ടിഫിക്കറ്റും ഇയാൾ നൽകിയ രേഖകളുമെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. ഇതിനിടെ തന്റെ മകൾ ഭർത്താവിനെ ഉപേക്ഷിച്ച് ദുബായിലുള്ള തന്റെ അടുത്തേക്ക് പോന്നുവെന്നും അബ്ദുൾ ലാഹിർ ഹസൻ പരാതിയിൽ പറയുന്നു.

മുഹമ്മദ് ഹാഫിസിനെതിരേ ആലുവ ഡിവൈ.എസ്.പി.ക്ക്‌ ഓഗസ്റ്റിൽ പരാതിയും തെളിവുകളും നൽകിയെങ്കിലും അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. പകരം പ്രതികൾക്ക് മുൻകൂർ ജാമ്യത്തിന് അവസരം ഒരുക്കുകയാണ് പോലീസ് ചെയ്തതെന്നും പരാതിക്കാരൻ ആരോപിച്ചു. അന്വേഷണം എങ്ങുമെത്താതായതോടെ എ.ഡി.ജി.പി.ക്ക്‌ പരാതി നൽകി. ഇതിനെ തുടർന്നാണ് കേസന്വേഷണം ആലുവ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

Content Highlights: financial fraud case against daughters husband by business man


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented