മാഹിയില്‍ നിന്ന് കടത്തി, മൊത്തം ഒരു 'ബാര്‍';പിടിച്ചെടുത്തത് അമ്പതുലക്ഷം വിലമതിക്കുന്ന മദ്യം


ചേറ്റുവയിൽനിന്ന് പിടികൂടിയ അനധികൃത വിദേശമദ്യം, അറസ്റ്റിലായ കൃഷ്ണപ്രകാശ്, സജി

വാടാനപ്പള്ളി: മാഹിയില്‍നിന്ന് അനധികൃതമായി കൊണ്ടുവന്ന 3600 ലിറ്റര്‍ വിദേശമദ്യവുമായി രണ്ടുപേരെ കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഴക്കൂട്ടം ആറ്റിപ്പറ വില്ലേജില്‍ വിജയമ്മ ടവറില്‍ കൃഷ്ണപ്രകാശ് (24), കൊല്ലം കല്ലുവാതുക്കല്‍ വില്ലേജില്‍ കൗസ്തുഭം വീട്ടില്‍ സജി (51) എന്നിവരെയാണ് മദ്യം കടത്തിയിരുന്ന വാഹനം സഹിതം ചേറ്റുവയില്‍നിന്ന് തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.

അമ്പതുലക്ഷം രൂപ വിലമതിക്കുന്ന മദ്യമാണ് ഇവരില്‍നിന്ന് പിടികൂടിയത്. സംസ്ഥാനത്ത് പോലീസ് നടത്തിയ വലിയ വിദേശമദ്യവേട്ടകളില്‍ ഒന്നാണിത്.

ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്രേക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പ്രത്യേക പോലീസ് സംഘവും വാടാനപ്പള്ളി പോലീസും ചേര്‍ന്ന് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഓണാഘോഷത്തിന്റെ ഭാഗമായി കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്ക് ചില്ലറവില്‍പ്പന ഉദ്ദേശിച്ചാണ് മദ്യം കൊണ്ടുവന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. മദ്യത്തിന്റെ ഉറവിടത്തെക്കുറിച്ചും സാമ്പത്തികസഹായം നല്‍കുന്നവരെക്കുറിച്ചും പ്രതികളില്‍നിന്ന് മദ്യം വാങ്ങി വില്‍ക്കുന്നവരെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്. വാടാനപ്പള്ളി എസ്.എച്ച്.ഒ. സനീഷ്, തൃശ്ശൂര്‍ റൂറല്‍ സൈബര്‍ സെല്‍ സി.പി.ഒ. മനു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

കഴിഞ്ഞ ഡിസംബറിലും ചേറ്റുവയില്‍ അനധികൃത മദ്യം കടത്തുന്നത് പോലീസ് പിടികൂടിയിരുന്നു. ഈ സംഘവുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കും. കൂടാതെ അങ്കമാലിയില്‍നിന്നും ചാലക്കുടിയില്‍നിന്നും അടുത്തിടെ പിടികൂടിയ മദ്യസംഘവുമായും ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്രേ പറഞ്ഞു.


Content Highlights: Fifty lakhs worth of liquor was smuggled from Mahi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented