പ്രതീകാത്മക ചിത്രം / AFP
ചെന്നൈ: ചെങ്കല്‍പേട്ടില്‍ 20-കാരിയായ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സുഹൃത്തായ എന്‍. ശരവണന്‍ (29), ബി.കോം. അവസാനവര്‍ഷ വിദ്യാര്‍ഥിയായ
ടി. സാരഥി (21), അഭിഭാഷകനായ എസ്. സൂര്യപ്രകാശ് (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
നഴ്സിങ് പഠനം കഴിഞ്ഞിറങ്ങിയ യുവതി വെല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കായി ഇന്റര്‍വ്യൂവിന് പോവാനെത്തിയതായിരുന്നു. സുഹൃത്തുക്കളോടൊപ്പം ഗ്രാമത്തില്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍ ശരവണന്‍ കാറുമായെത്തി ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. സ്വകാര്യ കമ്പനിയില്‍ ഹെല്‍പ്പറായി ജോലിചെയ്യുന്ന ശരവണന്‍ യുവതിയുടെ സുഹൃത്തായിരുന്നു. കാറില്‍ വെച്ച് മദ്യം കുടിപ്പിച്ച ശേഷം വിജനമായ സ്ഥലത്തിറക്കി. രണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി മൂന്നുപേരും ബലാത്സംഗം ചെയ്തു. കുറ്റിക്കാട്ടില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച ശേഷം പ്രതികള്‍ കടന്നുകളഞ്ഞു.
പിറ്റേന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ശരവണന്‍, സാരഥി, സൂര്യപ്രകാശ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
Content Highlights: female nurse gang raped in chennai three arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..