പ്രതീകാത്മക ചിത്രം | Photo: PTI & AP
ന്യൂഡല്‍ഹി: വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് പണംതട്ടിയെന്ന യുവാവിന്റെ പരാതിയില്‍ ഐ.ടി. ജീവനക്കാരി അറസ്റ്റില്‍. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്നാണ് യുവതി രണ്ടു ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. പണം കൈമാറുന്നതിനിടെയാണ് യുവതിയേയും കൂട്ടാളിയേയും പോലീസ് പിടികൂടുന്നത്. ഇതുവരെ പന്ത്രണ്ട് പേരില്‍ നിന്നായി ഇവര്‍ വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് പണം തട്ടിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഗുഡ്ഗാവിലാണ് സംഭവം നടന്നത്.
ബിഹാര്‍ സ്വദേശിയായ ബിനീത് കുമാരിയും (30) ഹരിയാന സ്വദേശിയായ മഹേഷ് ഫോഗട്ടുമാണ് പോലീസിന്റെ പിടിയിലായത്. യുവതി ഒരു ഐ.ടി കമ്പനിയിലെ ജീവനക്കാരിയാണ്. മഹേഷ് ഒരു എന്‍.ജി.ഒയില്‍ ജോലിചെയ്തിരുന്നതായും പോലീസ് പറഞ്ഞു. ഇരുവരും പരിചയപ്പെട്ടതും ഡേറ്റിങ് ആപ്പ് വഴിയാണ്. ഇരുവരും ചേര്‍ന്ന് ഒരുക്കിയ കെണിയിലൂടെയാണ് യുവാവിനെ കബളിപ്പിക്കാന്‍ ശ്രമിച്ചത്.
മെയ് 28-ന് യുവാവിനെ നഗരത്തിലെ ഒരു ഹോട്ടലിലേക്ക് യുവതി വിളിച്ചുവരുത്തി. ബിയര്‍ നല്‍കിയ ശേഷം അത് കുടിക്കാന്‍ നിര്‍ബന്ധിച്ചു. സംശയം തോന്നിയ യുവാവ് യുവതി നല്‍കിയ ബിയര്‍ നിരസിക്കുകയും അവിടെ നിന്ന് മടങ്ങുകയും ചെയ്തു. പിന്നീട് യുവാവിനെ ഫോണില്‍ വിളിച്ച ബിനീത യുവാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിക്കുകയും പോലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ മഹേഷ് യുവാവിനെ വിളിച്ച് അഞ്ചു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഒടുവില്‍ രണ്ടു ലക്ഷത്തിന് ഡീല്‍ ഉറപ്പിച്ചു. അമ്പതിനായിരം രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു. പിന്നീട് യുവാവ് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഇയാളെ പിന്തുടര്‍ന്നെത്തിയ പോലീസ് പണം കൈമാറുന്നതിനിടെ ബിനീതയേയും മഹേഷിനേയും പിടികൂടി. ഇവരില്‍ നിന്ന് യുവാവ് നല്‍കിയ പണവും രണ്ട് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Content Highlights: female it employee arrested for extorting man by making false rape allegation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..