ശരദ് പവാറിനെതിരെ അപകീര്‍ത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ്; നടി കേതകി ചിത്‌ലെ റിമാന്‍ഡില്‍


എന്‍.സി.പി. നേതാവ് ശരദ് പവാറിനെതിരായ പ്രകോപനപരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന് കഴിഞ്ഞദിവസമാണ് കേതകിയെ പോലീസ് അറസ്റ്റ് ചെയ്തത്. 

Photo: Instagram/epilepsy_warrior_queen

മുംബൈ: ശരദ് പവാറിനെതിരായ അപകീര്‍ത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന് അറസ്റ്റിലായ നടി കേതകി ചിത്‌ലെയെ കോടതി റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ നടിയെ മെയ് 18-ാം തീയതി വരെയാണ് പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. എന്‍.സി.പി. നേതാവ് ശരദ് പവാറിനെതിരായ പ്രകോപനപരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന് കഴിഞ്ഞദിവസമാണ് കേതകിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇതേ കേസില്‍ നടിക്ക് പുറമേ 23-കാരനായ ഫാര്‍മസി വിദ്യാര്‍ഥിയും കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. നിഖില്‍ ഭാംമ്രെയെയാണ് നാസിക്കില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11-ന് നിഖില്‍ ഭാംമ്രെ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റാണ് അറസ്റ്റിലേക്ക് നയിച്ചത്. 'ബാരാമതിയുടെ നാഥുറാം ഗോഡ്സെയെ സൃഷ്ടിക്കാന്‍.... ബാരാമതിയുടെ ഗാന്ധിയുടെ സമയമായി...' എന്നരീതിയിലായിരുന്നു മറാഠി ഭാഷയിലുള്ള പോസ്റ്റ്. പവാര്‍ ബാരാമതിയില്‍നിന്നുള്ള നേതാവാണ്.

ചിത്ലെ ഷെയര്‍ചെയ്ത പോസ്റ്റില്‍ 'പവാര്‍ 80 വയസ്സ്' എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. 'നരകം കാത്തിരിക്കുന്നു..' 'നിങ്ങള്‍ ബ്രാഹ്‌മണരെ വെറുക്കുന്നു' തുടങ്ങിയ പരാമര്‍ശങ്ങളുമുണ്ട്.

പോസ്റ്റുകള്‍കണ്ട എന്‍.സി.പി. നേതാവും സംസ്ഥാന ഭവനവകുപ്പ് മന്ത്രിയുമായ ജിതേന്ദ്ര അവാഡ് രണ്ടുപേര്‍ക്കുമെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നാസിക്കിലെ ദിന്‍ഡോരി പോലീസാണ് ഭാംമ്രയെ അറസ്റ്റുചെയ്തത്. എന്നാല്‍, ഇയാളുടെ പേരില്‍ മുമ്പ് കേസുകളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. ദിന്‍ഡോരിയിലെ ഒരു കര്‍ഷകകുടുംബത്തിലെ അംഗമാണ് ഭാംമ്രെ. പോലീസ് അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞ ഭാംമ്രെ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകളെല്ലാം നീക്കിയിരുന്നു. ഫോണ്‍ കസ്റ്റഡിയിലെടുത്ത പോലീസ് നേരത്തേ പോസ്റ്റുചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

Content Highlights: fb post against sharad pawar actress ketaki chitale remanded by court

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022

Most Commented