മകനെ മര്‍ദിച്ചവരെ പിടിച്ചുമാറ്റാന്‍ചെന്ന അച്ഛന്‍ മര്‍ദനമേറ്റു മരിച്ച സംഭവം: 3 പേര്‍ അറസ്റ്റില്‍


.

കൊച്ചി: മകനെ മര്‍ദ്ദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ചെന്ന അച്ഛന്‍ മര്‍ദ്ദനമേറ്റ് മരണമടഞ്ഞ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ആലങ്ങാട് നീറിക്കോട് തേവാരപ്പിള്ളി വീട്ടില്‍ നിഥിന്‍ (24), നീറിക്കോട് പുളിയ്ക്കപറമ്പില്‍ വീട്ടില്‍ തൗഫീക്ക് (22) കരുമാലൂര്‍ തട്ടാംപടി പാണാട് ഭാഗത്ത് തൊടുവിലപ്പറമ്പില്‍ വീട്ടില്‍ വിവേക് (23) എന്നിവരെയാണ് ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ആലങ്ങാട് നീറിക്കോട് സ്വദേശി വിമല്‍ കുമാറാണ് മരണമടഞ്ഞത്. കഴിഞ്ഞ ഇരുപതിന് വൈകിട്ടായിരുന്നു. സംഭവം. വിമല്‍ കുമാറിന്റെ മകന്‍ റോഹിനെയും സുഹൃത്തിനെയും പ്രതികള്‍ ആക്രമിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ചെന്ന വിമല്‍ കുമാറിനെ ഇവര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്നുതന്നെ മരണം സംഭവിച്ചു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് നിഥിനും തൗഫീക്കും. ഇതിനുശേഷം ഇവര്‍ക്ക് രക്ഷപ്പെടാന്‍ വാഹനം നല്‍കി സഹായിച്ചത് വിവേക് ആണ്.



സംഭവത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസ്, എസ്.ഐ രതീഷ് ബാബു, എ.എസ്.ഐ മാരായ സജിമോന്‍, ബിനോജ്, എസ്.സി.പി.ഒ മുഹമ്മദ് നൗഫല്‍, സി.പി.ഒ മാരായ സിറാജുദ്ദീന്‍, എഡ്വിന്‍ ജോണി, പ്രതീഷ് എന്നിവരും അമ്പേഷണ സംഘത്തിലുണ്ടായിരുന്നു.

Content Highlights: father who tried to save his son was beaten to death: 3 people were arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented