ചാക്കും തുണിയും പുതപ്പിച്ചു, ഡീസല്‍ ഒഴിച്ച് തീകൊളുത്തി; കരയാന്‍ പോലുമാകാതെ കത്തിയെരിഞ്ഞു, ക്രൂരം


പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് ഉമ്മയും അയല്‍ക്കാരിയും ഓടി വന്നത്. അപ്പോഴേക്കും തീ ആളിക്കത്തി.വെള്ളവും നനഞ്ഞ തുണിയും ഉപയോഗിച്ച് നാട്ടുകാര്‍ തീ കെടുത്തിയെങ്കിലും രക്ഷപ്പെടുത്താനാവാത്ത വിധം പൊള്ളലേറ്റിരുന്നു.

സഹദ്, സുലൈമാൻ

കേച്ചേരി(തൃശ്ശൂര്‍): പട്ടിക്കരയില്‍ 28 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീയിട്ട് കൊന്നു. വരാന്തയില്‍ പിടിച്ചുകിടത്തി ചാക്കും തുണിയും കൊണ്ട് പുതപ്പിച്ച്, കന്നാസില്‍ വാങ്ങി സൂക്ഷിച്ചിരുന്ന ഡീസല്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംസാരിക്കാന്‍ പ്രയാസമുള്ള യുവാവിന്റെ കരച്ചില്‍ പോലും പുറത്തുവരും മുമ്പേ, ക്രൂരത നിമിഷങ്ങള്‍ക്കുള്ളില്‍ ആ നിഷ്‌കളങ്ക ജീവന്‍ കരിച്ചുകളഞ്ഞു.

പട്ടിക്കര രായംമരയ്ക്കാര്‍ വീട്ടില്‍ സഹദിനെയാണ് പിതാവ് സുലൈമാന്‍ കൊലപ്പെടുത്തിയത്. ഇയാള്‍ മകനെ ഒരിയ്ക്കലും സംരക്ഷിച്ചിരുന്നില്ലെന്നാണ് അയല്‍ക്കാര്‍ പറയുന്നത്.



നാട്ടുകാരും ആക്ട്സ് പ്രവര്‍ത്തകരുമെത്തി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓടിപ്പോയ സുലൈമാനെ പോലീസ് മഴുവഞ്ചേരിയില്‍നിന്ന് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാവിലെ പത്തരയ്ക്കാണ് സംഭവം. സഹദിന്റെ ഉമ്മ സെറീന അയല്‍ക്കാരിയോട് സംസാരിക്കുന്നതിനിടെയാണ് സുലൈമാന്‍ കൊലപാതകം നടത്തിയത്. വീടിനു പിന്നിലെ വരാന്തയില്‍ കിടത്തി 'തീപ്പന്തം' ആക്കിയപ്പോള്‍ സഹദിന് എതിര്‍ക്കാന്‍പോലുമായില്ല. പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് ഉമ്മയും അയല്‍ക്കാരിയും ഓടി വന്നത്. അപ്പോഴേക്കും തീ ആളിക്കത്തി.

വെള്ളവും നനഞ്ഞ തുണിയും ഉപയോഗിച്ച് നാട്ടുകാര്‍ തീ കെടുത്തിയെങ്കിലും രക്ഷപ്പെടുത്താനാവാത്ത വിധം പൊള്ളലേറ്റിരുന്നു. കന്നാസില്‍ പടര്‍ന്ന തീ കെടുത്തി സാവധാനമാണ് പ്രതി സ്ഥലം വിട്ടത്.

സുലൈമാന്‍ കുറ്റം സമ്മതിച്ചെന്നും സ്വഭാവവൈകൃതങ്ങള്‍ക്ക് ഉടമയാണിയാളെന്നും പോലീസ് പറഞ്ഞു. തലേദിവസം കന്നാസില്‍ ഡീസല്‍ വാങ്ങി വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ എന്തിനാണെന്ന് വീട്ടുകാര്‍ ചോദിച്ചിരുന്നു. മാലിന്യം കത്തിക്കാനെന്നായിരുന്നു മറുപടി.

ശാന്തസ്വഭാവമായിരുന്നു കൊല്ലപ്പെട്ട സഹദിന്റേത്. സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും എല്ലാവരെയും നോക്കി ചിരിക്കുന്ന പ്രകൃതമാണ്. സുലൈമാന്‍ സ്ഥിരമായി എവിടെയും ജോലി ചെയ്യുന്നയാളല്ല.

പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സഹദിന്റെ മൃതദേഹം വ്യാഴാഴ്ച പട്ടിക്കര പറപ്പൂര്‍ത്തടത്തില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. തനൂജയും തസ്നിയുമാണ് സഹദിന്റെ സഹോദരിമാര്‍.

അവര്‍ക്കുവേണം കൂടുതല്‍ കരുതല്‍-ഗോപിനാഥ് മുതുകാട്

കേച്ചേരി: ന്റെ അള്ളാ.... ഇനി ആര്‍ക്കാ ഞാന്‍ കഥകള്‍ പറഞ്ഞ് കൊടുക്കാ... എന്റെ കുട്ടിക്ക് ഒരു കൊഴപ്പോണ്ടായിരുന്നില്ല..... പട്ടിക്കരയില്‍ പിതാവ് തീ കൊളുത്തി കൊലപ്പെടുത്തിയ ഭിന്നശേഷിക്കാരനായ രായംമ രയ്ക്കാര്‍ വീട്ടില്‍ സഹദിന്റെ വീട്ടില്‍ ആശ്വാസവുമായി എത്തിയ മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ കൈ പിടിച്ച് പൊട്ടിക്കരയുകയായിരുന്നു സഹദിന്റെ വല്ല്യുമ്മ സെബിയ. കരഞ്ഞുതളര്‍ന്ന് വാക്കുകളില്ലാതെ ഉമ്മ സെറീനയും.

പാലക്കാട്ടുണ്ടായിരുന്ന മുതുകാട് സംഭവം അറിഞ്ഞപ്പോള്‍ സഹദിന്റെ വീട്ടിലേക്ക് വരാന്‍ തീരുമാനിക്കുകയായിരുന്നു. രാത്രി ഏഴോടെ സഹദിന്റെ വീട്ടിലെത്തുമ്പോള്‍ ഉമ്മ സെറീനയും വല്ല്യുമ്മ സെബിയയും കരഞ്ഞുതളര്‍ന്ന് കിടക്കുകയായിരുന്നു.

ഗോപിനാഥിന്റെ കൈ പിടിച്ച് വല്ല്യുമ്മ പൊട്ടിക്കരഞ്ഞു. വീട്ടുകാരില്‍നിന്ന് അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തിരുവനന്തപുരത്ത് ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ എന്ന സംഘടനയുടെ പേരില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാനസികാരോഗ്യത്തിനായി പ്രവര്‍ത്തിക്കുന്ന തനിക്ക് ഈ സംഭവം ഏറെ സങ്കടമുണ്ടാക്കുന്നതായും ഇത്തരം കുട്ടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തലത്തിലും സാമൂഹികമായും കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: father killed son in thrissur kechery


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented