അമ്മയെ സ്ഥിരമായി ഉപദ്രവിച്ചിരുന്ന അച്ഛനെ തലയ്ക്കടിച്ച് കൊന്നു; 16-കാരന്‍ പിടിയില്‍


സംഭവദിവസം കോളേജില്‍നിന്ന് തിരിച്ചെത്തിയശേഷം ഇരുമ്പുവടി ഉപയോഗിച്ച് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Representational Image

മൈസൂരു: സ്ഥിരമായി അമ്മയെ ശാരീരികമായി ഉപദ്രവിച്ചിരുന്ന അച്ഛനെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മൈസൂരുവിലെ ബൃന്ദാവന്‍ ലേഔട്ട് ഒന്നാംസ്റ്റേജില്‍ തിങ്കളാഴ്ചയാണ് സംഭവം.

റിയല്‍എസ്റ്റേറ്റ് ഏജന്റായ ബൃന്ദാവന്‍ ലേഔട്ട് ഏഴാം ക്രോസ്‌നിവാസി സമ്പത്ത് കുമാര്‍ (60) ആണ് കൊല്ലപ്പെട്ടത്. ഡിപ്ലോമ കോഴ്‌സിന് പഠിക്കുന്ന 16 വയസ്സുകാരനായ മകനാണ് കൃത്യം നടത്തിയത്. റിയല്‍എസ്റ്റേറ്റിനുപുറമേ ചന്ദനത്തിരിയുടെ വ്യാപാരവും നടത്തിയിരുന്ന സമ്പത്ത് കുമാര്‍ സ്വകാര്യസ്‌കൂള്‍ അധ്യാപികയായ ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു താമസം.

തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ വീട്ടിലെത്തിയ അക്രമി ഇരുമ്പുവടി ഉപയോഗിച്ച് സമ്പത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. തലയ്ക്കടിയേറ്റ ഇയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മകനാണ് കൃത്യം നടത്തിയതെന്ന് തെളിഞ്ഞെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ചന്ദ്രഗുപ്ത പറഞ്ഞു.

15 ദിവസം മുമ്പാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സംഭവദിവസം കോളേജില്‍നിന്ന് തിരിച്ചെത്തിയശേഷം ഇരുമ്പുവടി ഉപയോഗിച്ച് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അജ്ഞാതനായ ഒരാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി അച്ഛനെ കൊലപ്പെടുത്തിയെന്ന് അയല്‍ക്കാരെ അറിയിച്ചു. ഇക്കാര്യം വിശ്വസിച്ച അയല്‍ക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ചെറുകിട റിയല്‍എസ്റ്റേറ്റ് ഏജന്റായിരുന്ന സമ്പത്തിന് ശത്രുക്കളില്ലെന്നും ആരുമായും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ലെന്നും ബോധ്യപ്പെട്ട പോലീസ് മകനെ ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

സിറ്റി പോലീസ് കമ്മിഷണര്‍, ഡി.സി.പി.മാര്‍, എ.സി.പി.മാര്‍ എന്നിവരുള്‍പ്പെട്ട വന്‍പോലീസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു. വി.വി. പുരം പോലീസ് കേസെടുത്തു.

Content Highlights: father killed by minor son in mysuru


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022

Most Commented