പ്രതീകാത്മക ചിത്രം | മാതൃഭൂമി
കല്പറ്റ: പന്ത്രണ്ടുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 25 വര്‍ഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും. കല്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി അനസ് വരിക്കോടനാണ് ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കില്‍ അഞ്ചുവര്‍ഷം അധികതടവ് അനുഭവിക്കണം. അതിജീവിതയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്കാന് കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിര്‍ദേശിച്ചു. 2018-ല്‍ തലപ്പുഴ പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മാതാവ് വിദേശത്തായിരിക്കെയാണ് പിതാവ് ക്രൂരകൃത്യംbചെയ്തത്. സ്കൂളില്‍ നടത്തിയ കൗണ്‍സലിങ്ങിനിടെയാണ് കുട്ടി അധ്യാപികയോട് കാര്യങ്ങള്‍ പറഞ്ഞത്. അന്നത്തെ മാനന്തവാടി സി.ഐ. ആയിരുന്ന പി.കെ. മണിയാണ് പ്രതിയെ അറസ്റ്റുചെയ്തത്.
പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. തലപ്പുഴ എസ്.ഐയായിരുന്ന സി.ആര്. അനില്‍ കുമാറാണ് കേസ് തുടരന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ യു.കെ. പ്രിയ ഹാജരായി.
Content Highlights: father gets 25 years imprisonment for raping minor daughter in kalpetta
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..