മരിച്ച ടി.യു. ജോസഫ്, അറസ്റ്റിലായ ജോൺ പോൾ
കുറവിലങ്ങാട്(കോട്ടയം): മദ്യലഹരിയില്‍ അച്ഛനും മകനും തമ്മിലുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. കുറവിലങ്ങാട് നസ്രത്ത്ഹില്‍ കുളത്തുങ്കല്‍ തോരണത്ത്മലയില്‍ ടി.യു.ജോസഫി(ജോസ്-68) നെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജോസിന്റെ മകന്‍ ജോണ്‍ പോള്‍ ജോസഫ് (ബോബന്‍-38) നെ ചോദ്യംചെയ്തപ്പോള്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. ഇയാളെ അറസ്റ്റുചെയ്തിട്ടുണ്ട്.
പോലീസ് പറയുന്നതിങ്ങനെ. അച്ഛനും മകനും മാത്രമാണിവിടെ താമസം. അമ്മയും സഹോദരങ്ങളും മറ്റിടങ്ങളിലാണ്. തിങ്കളാഴ്ച രാത്രിയോടെ മദ്യപിച്ചെത്തിയ ഇരുവരും വീടിനുള്ളില്‍ ഏറ്റുമുട്ടി. ജോസഫ് വടികൊണ്ട് ജോണിനെ അടിച്ചപ്പോള്‍ ജോണ്‍ വടി തിരികെ വാങ്ങി തിരികെ ആക്രമിക്കുകയായിരുന്നു.
അടിയേറ്റ ജോസഫ് വീട്ടുമുറ്റത്ത് ബോധരഹിതനായി വീണു. അച്ഛന്‍ എഴുന്നേറ്റുവന്ന് ആക്രമിക്കുമെന്ന ഭയത്താല്‍ ജോണ്‍ പിന്നീട് വീടിന് സമീപം മറ്റൊരിടത്തുപോയി കിടന്നു. രാവിലെ മുറ്റത്തെത്തിയപ്പോള്‍ അച്ഛന്‍ ചലനമറ്റ് കിടക്കുന്നതുകണ്ട് അനിയനെയും അയല്‍വാസികളെയും വിവരം അറിയിച്ചു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് കുറവിലങ്ങാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള പോലീസെത്തുമ്പോഴും ജോണ്‍ സ്ഥലത്തുണ്ടായിരുന്നു. ജോസഫിന്റെ തലയ്ക്കുപിന്നില്‍ മുറിവുണ്ട്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇരുവരും തമ്മില്‍ മുമ്പും സംഘര്‍ഷമുണ്ടായിട്ടുണ്ട്. മകന്റെ മുഖത്ത് ജോസഫ് ആസിഡ് ഒഴിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. നഴ്സിങ് പഠനം കഴിഞ്ഞ ജോണ്‍ പോള്‍ വീട്ടില്‍തന്നെ കഴിയുകയായിരുന്നു.
ഭാര്യ: എത്സമ്മ രോഗബാധിതയായി ആര്‍പ്പൂക്കരയിലെ സ്വന്തം വീട്ടിലാണ്. മറ്റ് മക്കള്‍: കുര്യന്‍ ജോസഫ്, എലിസബത്ത് ജോസഫ് (നഴ്സ്, മാള്‍ട്ട).
Content Highlights: father dies after attacked by son in kuruvilangad kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..