ഗൃഹനാഥന്റെ മരണം കൊലപാതകം; മകന്‍ അറസ്റ്റില്‍, കൊല നടത്തിയത് മുളവടികൊണ്ട് തലയ്ക്കടിച്ച്‌


ഞായറാഴ്ച വൈകീട്ട് നാലോടെ പഴണിയാർപാളയത്തെ വാടകവീട്ടിൽ മദ്യപാനത്തെച്ചൊല്ലി ഗജേന്ദ്രനും തമിഴ്ശെൽവനും തമ്മിൽ തർക്കമുണ്ടായതായി പോലീസ്

അറസ്റ്റിലായ തമിഴ്ശെൽവൻ

കൊഴിഞ്ഞാമ്പാറ: ഞായറാഴ്ച വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ മരിച്ചസംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ മകനെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റുചെയ്തു. പഴണിയാർപാളയം കുള്ളരായംപാളയം പരേതനായ പിച്ചമുത്തുവിന്റെ മകൻ ഗജേന്ദ്രനാണ്‌ (52) ഞായറാഴ്ച മരിച്ചത്. ഗജേന്ദ്രന്റെ ഇളയമകൻ തമിഴ്ശെൽവനാണ്‌ (26) അറസ്റ്റിലായത്. തമിഴ്ശെൽവനെ കോടതി റിമാൻഡ്ചെയ്തു.

ഞായറാഴ്ച വൈകീട്ട് നാലോടെ പഴണിയാർപാളയത്തെ വാടകവീട്ടിൽ മദ്യപാനത്തെച്ചൊല്ലി ഗജേന്ദ്രനും തമിഴ്ശെൽവനും തമ്മിൽ തർക്കമുണ്ടായതായി പോലീസ് പറഞ്ഞു. തർക്കത്തിനിടെ നിലത്തുണ്ടായിരുന്ന മുളവടിയെടുത്ത് തമിഴ്ശെൽവൻ ഗജേന്ദ്രന്റെ തലയിലും ശരീരത്തിലും അടിക്കുകയായിരുന്നു.



ഗജേന്ദ്രൻ അടിയേറ്റുവീണതോടെ തമിഴ്സെൽവൻ സഹോദരൻ വെട്രിശെൽവനെ ഫോണിൽ വിളിച്ച് അച്ഛൻ കുഴഞ്ഞുവീണ്‌ കിടക്കുന്നെന്നറിയിച്ചു. തുടർന്ന്, വെട്രിശെൽവനെത്തിയാണ് ഗജേന്ദ്രനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.

ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്നുനടത്തിയ പരിശോധനയിൽ ശരീരത്തിൽ ക്ഷതങ്ങളുള്ളതായി കണ്ടെത്തി. പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിലും തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ഡോക്ടർ അറിയിച്ചിരുന്നു. തുടർന്നാണ് കൊഴിഞ്ഞാമ്പാറ പോലീസ് തമിഴ്ശെൽവനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു. മീനാക്ഷിപുരം സി.ഐ. എം. ശശിധരന്റെ നേതൃത്തിൽ എസ്.ഐ. പി. സുജിത്ത്, വി. അനുരാജ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.

Content Highlights: The father died after being beaten by his son


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented