ഒന്നര വയസ്സുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; പിതാവ് അറസ്റ്റില്‍


കുഞ്ഞിന്റെ കാലിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ട അമ്മൂമ്മ കാര്യമന്വേഷിച്ചപ്പോള്‍ അഞ്ചു വയസ്സുള്ള മൂത്തമകന്‍ ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളലേല്‍പ്പിച്ചു എന്നാണ് ലഭിച്ച വിവരമെന്ന് പോലീസ് പറഞ്ഞു.

പോലീസ് അറസ്റ്റ് ചെയ്ത അഗസ്റ്റിൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒന്നര വയസ്സുകാരിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേല്‍പ്പിച്ചു.സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് മുല്ലൂര്‍ കുഴിവിളാകം കോളനിയില്‍ അഗസ്റ്റി(31)നെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. ഇടതു കാലില്‍ പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. തുടര്‍ന്ന് കുഞ്ഞിന്റെ അമ്മൂമ്മ കഴിഞ്ഞ ദിവസം പോലീസില്‍ പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മദ്യപാനിയായ പ്രതിയും ഭാര്യയുമായുള്ള വഴക്കിനിടെ പ്രതി പൊള്ളിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എല്ലാ ദിവസവും തന്റെ വീട്ടില്‍ കൊണ്ടു വരുന്ന കുഞ്ഞിനെ നാല് ദിവസമായി കാണാത്തത് കൊണ്ട് അമ്മൂമ്മ തിങ്കളാഴ്ച മുല്ലൂരിലെ വീട്ടില്‍ എത്തുകയായിരുന്നു.

കുഞ്ഞിന്റെ കാലിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ട അമ്മൂമ്മ കാര്യമന്വേഷിച്ചപ്പോള്‍ അഞ്ചു വയസ്സുള്ള മൂത്തമകന്‍ ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളലേല്‍പ്പിച്ചു എന്നാണ് ലഭിച്ച വിവരമെന്ന് പോലീസ് പറഞ്ഞു. സംശയം തോന്നിയ അമ്മൂമ്മ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് മൂത്ത കുഞ്ഞുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതിലൂടെയാണ് കൃത്യം വെളിപ്പെട്ടത്.

പ്രതി മദ്യപിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെ ആണ് കുഞ്ഞിനെ പൊള്ളലേല്‍പ്പിക്കുന്നത്. ചോദ്യമുണ്ടായാല്‍ മൂത്ത മകനോട് കുറ്റമേല്‍ക്കാന്‍ പിതാവ് നിര്‍ബന്ധിച്ചതായും പോലീസ് പറഞ്ഞു. കുറച്ചു നാള്‍ മുന്‍പ് കുഞ്ഞിന്റെ നെഞ്ചില്‍ പൊള്ളലേല്‍പ്പിച്ച സംഭവമുണ്ടായിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം മുന്‍പ് മുല്ലൂരില്‍ ഗാനമേളക്കിടെയുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളാണ് അഗസ്റ്റിനെന്നും പോലീസ് പറഞ്ഞു.


Content Highlights: Father burned one and half aged girl by using iron box

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


mAYOR

1 min

മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022

Most Commented