KSRTC ജീവനക്കാരുടെ അഴിഞ്ഞാട്ടം; മകളുടെ മുന്നിലിട്ട് മര്‍ദിച്ചു, ബന്ദിയാക്കി; കേസെടുത്ത് പോലീസ്


മർദനത്തിന്റെ ദൃശ്യം(ഇടത്ത്) മർദനമേറ്റ പ്രേമനൻ(വലത്ത്)

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മര്‍ദനമേറ്റ പ്രേമനന്റെ പരാതിയിലാണ് കാട്ടാക്കട പോലീസ് കേസെടുത്തത്. ആശുപത്രിയിലെത്തി പ്രേമനന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് സംഘം, പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

കാട്ടാക്കടയിലെ സംഭവത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജുവും കെ.എസ്.ആര്‍.ടി.സി. സി.എം.ഡി.യോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ചശേഷം മുഖംനോക്കാതെ നടപടിയെടുക്കുമെന്നും ഇത്തരം പെരുമാറ്റം ആശാസ്യമല്ലെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി.ക്ക് കളങ്കമുണ്ടാക്കുന്ന നടപടിയാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായതെന്നും മന്ത്രി പ്രതികരിച്ചു.

അതിനിടെ, ജീവനക്കാര്‍ ക്രൂരമായാണ് മര്‍ദിച്ചതെന്നും 15 മിനിറ്റോളം മുറിയില്‍ ബന്ദിയാക്കിയെന്നും മര്‍ദനമേറ്റ ആമച്ചല്‍ സ്വദേശി പ്രേമനന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മകളുടെ കണ്‍സഷന്‍ പുതുക്കാനായാണ് ഡിപ്പോയില്‍ പോയത്. പഴയ കണ്‍സഷന്‍ കാര്‍ഡും ഫോട്ടോയും നല്‍കി. എന്നാല്‍ കണ്‍സഷന്‍ അനുവദിക്കണമെങ്കില്‍ വീണ്ടും കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നായിരുന്നു ജീവനക്കാരുടെ മറുപടി. മൂന്നുമാസം മുമ്പ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നും മൂന്നുവര്‍ഷത്തെ കോഴ്‌സ് പഠിക്കുന്നയാളോട് ഇടയ്ക്കിടെ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടാണെന്നും പറഞ്ഞു. പക്ഷേ, നിയമം അങ്ങനെയാണെന്നായിരുന്നു അവരുടെ മറുപടി.

Also Read

മകളുടെ മുന്നിലിട്ട് അച്ഛനെ മർദിച്ച് KSRTC ...

'കൊച്ചിയിലെ ഹോട്ടൽമുറിയിൽവെച്ച് കയറിപിടിച്ചു'; ...

മകള്‍ക്ക് ഇപ്പോള്‍ പരീക്ഷയാണെന്നും മൂന്നുദിവസം കഴിഞ്ഞ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞിട്ടും അവര്‍ കണ്‍സഷന്‍ അനുവദിച്ചില്ല. ഇതോടെയാണ് അപ്പോഴുണ്ടായ രോഷത്തില്‍ കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിസന്ധിക്ക് കാരണം ഇത്തരം കാര്യങ്ങളാണെന്ന് പറഞ്ഞത്. ഇതുകേട്ടതോടെ ഒരു ജീവനക്കാരന്‍ തര്‍ക്കിച്ചു. പിന്നാലെ കൂടുതല്‍ ജീവനക്കാരെത്തി മര്‍ദിച്ചു. എന്റെ നെഞ്ചിലടക്കം ഇടിച്ചു.

പപ്പയെ തല്ലല്ലേ എന്ന് മകള്‍ നിലവിളിച്ചു. മകള്‍ക്കൊപ്പം അവളുടെ കൂട്ടുകാരിയും ഉണ്ടായിരുന്നു. അപ്പോളേക്കും നാട്ടുകാര്‍ ഓടിക്കൂടി. ഇതോടെ പല ജീവനക്കാരും ഇറങ്ങിപ്പോയി. എന്നാല്‍ 15 മിനിറ്റോളം എന്നെ അവര്‍ മുറിയില്‍ ബന്ദിയാക്കി. മകള്‍ക്ക് പരീക്ഷയുള്ളതിനാല്‍ പിന്നീട് ഞാന്‍ മകളെ കോളേജിലേക്ക് വിട്ടു. അതിനുശേഷമാണ് ആശുപത്രിയിലെത്തി ചികിത്സ തേടിയതെന്നും പ്രേമനന്‍ പറഞ്ഞു.


Content Highlights: father attacked by ksrtc employees in kattakkada police booked case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented