59-കാരന്‍ മകളെ പീഡിപ്പിച്ചത് എട്ടുവര്‍ഷത്തോളം; പുറത്തുപറയരുതെന്ന് അമ്മയും, ഒടുവില്‍ അറസ്റ്റ്


അമ്മയോടും അച്ഛന്റെ മൂത്തസഹോദരനോടും ഈ വിവരം പറഞ്ഞെങ്കിലും അവര്‍ ഇത് പുറത്തുപറയരുതെന്ന് നിര്‍ദേശിച്ചു

പ്രതീകാത്മക ചിത്രം | PTI

ചെന്നൈ: എട്ടുവര്‍ഷത്തോളം മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍. ചെന്നൈയിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന 59-കാരനാണ് മകളെ പീഡിപ്പിച്ചത്.

പീഡനവിവരം രഹസ്യമായി സൂക്ഷിക്കാന്‍ നിര്‍ദേശിച്ച പെണ്‍കുട്ടിയുടെ അമ്മയെയും അച്ഛന്റെ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ 20 വയസ്സുള്ള കോളേജ് വിദ്യാര്‍ഥിനിയായ മകളെ 12 വയസ്സുമുതല്‍ അച്ഛന്‍ പീഡിപ്പിക്കുകയായിരുന്നു.

അമ്മയോടും അച്ഛന്റെ മൂത്തസഹോദരനോടും ഈ വിവരം പറഞ്ഞെങ്കിലും അവര്‍ ഇത് പുറത്തുപറയരുതെന്ന് നിര്‍ദേശിച്ചു. കഴിഞ്ഞിടയ്ക്ക് സുഹൃത്തുക്കളുടെ സഹായത്തോടെ വനിതാ പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിതന്നെ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പുപ്രകാരം അച്ഛനടക്കം മൂന്നാളുടെയും പേരില്‍ കേസെടുത്ത് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlights: father arrested for raping daughter in tamilnadu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented