ആടിനെച്ചൊല്ലി തർക്കം; യുവാവ് അയൽക്കാരനെ വെടിവെച്ചു കൊന്നു


പ്രതി രഞ്ജിത്, ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങൾ, കൊല്ലപ്പെട്ട ചിന്നസ്വാമി

മേട്ടുപ്പാളയം: ആടിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് മധ്യവയസ്കൻ വെടിയേറ്റു മരിച്ചു. മേട്ടുപ്പാളയം കാരമട കെമ്മരം പാളയം പഞ്ചായത്തിലെ രംഗ രാജപുരത്തെ ചിന്ന സ്വാമി(58) ആണ് വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ അയൽക്കാരനായ രഞ്ജിത്ത് കുമാർ(28) പിടിയിലായി. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

ശനിയാഴ്ച ആടുകളെ മേയ്ക്കാൻ പോയ സമയത്ത് ചിന്ന സ്വാമി ഉറങ്ങിപ്പോയിരുന്നു. വൈകിട്ടോയെ എഴുപതോളം ആടുകൾ വീട്ടിൽ തിരിച്ചെത്തി. രാത്രിയോടെയാണ് ചിന്നസ്വാമി തിരിച്ചെത്തിയത്. ആടുകളെ എണ്ണിയപ്പോൾ രണ്ടെണ്ണം കുറവുള്ളതായി കണ്ടെത്തി. പിന്നീട് രാത്രി അയൽക്കാരനായ അയ്യാസ്വാമിയുടെ വീട്ടിലിരുന്ന് ചിന്ന സ്വാമി, രഞ്ജിത്തിനൊപ്പം മദ്യപിച്ചു. കാട്ടിൽ വേട്ടയ്ക്കും മറ്റും പോകുന്ന രഞ്ജിത്തിനോട് ആടുകളെപ്പറ്റി ചോദിച്ചതോടെ ഇരുവർക്കുമിടയിൽ തർക്കമുണ്ടായി.



അയ്യാസ്വാമി ഇരുവരെയും സമാധാനിപ്പിച്ച് അയച്ചെങ്കിലും രഞ്ജിത്ത് വീട്ടിൽ നിന്നും നാടൻ തോക്കുമായി തിരിച്ചെത്തി ചിന്ന സ്വാമിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. 11 ചെറിയ ഉണ്ടകൾ ഇയാളുടെ ശരീരത്തിൽ നിന്നും കണ്ടെടുത്തു. കാട്ടിൽ വേട്ടയ്ക്ക് സ്ഥിരം പോകുന്നയാളാണ് രഞ്ജിത്ത്. ഇയാളുടെ പക്കൽ നിന്നും ലൈസൻസ് ഇല്ലാത്ത തോക്കും പിടിച്ചെടുത്തു. രഞ്ജിത്തിനെ ഞായറാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തു.

Content Highlights: Farmer shot dead in TN in dispute over missing goats


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented