പ്രതീകാത്മക ചിത്രം|മാതൃഭൂമി
മുംബൈ: കൃഷി ലാഭകരമല്ലാത്തതിനാല്‍ കൃഷിഭൂമിയില്‍ കഞ്ചാവ് നട്ടുവളര്‍ത്താനുള്ള അനുമതി തരണമെന്നാവശ്യപ്പെട്ട് കര്‍ഷകന്റെ അപേക്ഷ. മഹാരാഷ്ട്രയിലെ സോലാപൂരില്‍ നിന്നുള്ള അനില്‍ പാട്ടീല്‍ എന്ന കര്‍ഷകന്‍ തന്റെ കൃഷിയിടത്തില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്താന്‍ അനുമതിതേടി ജില്ലാഭരണകൂടത്തെ സമീപിച്ചിരിക്കയാണ്. കമ്പോളത്തില്‍ കഞ്ചാവിന് നല്ലവില ലഭിക്കുമെന്നും എന്നാല്‍ ഒരു കാര്‍ഷിക ഉത്പന്നത്തിനും നിശ്ചിതവിലയില്ലെന്നും അവകാശപ്പെട്ടുകൊണ്ടാണ് കത്തെഴുതിയിരിക്കുന്നത്. ജില്ലാ ഭരണകൂടം അപേക്ഷ പോലീസിന് കൈമാറി. അതേസമയം, ഇത് ശ്രദ്ധനേടാനുള്ള തന്ത്രം
മാത്രമാണെന്ന് ജില്ലാഭരണകൂടം പറഞ്ഞു.
ബുധനാഴ്ച സോലാപൂര്‍ ജില്ലാകളക്ടര്‍ക്ക് അയച്ച അപേക്ഷയില്‍, ഒരുവിളയ്ക്കും നിശ്ചിതവില ഇല്ലെന്നും അതിനാല്‍ ബിസിനസ് നഷ്ടത്തിലാണെന്നും അനില്‍ പറഞ്ഞു. ഒരുവിളയ്ക്കും കൃഷിയിറക്കുന്നതിനുള്ള ചെലവ് പോലും തിരിച്ചുകിട്ടുന്നില്ല. പഞ്ചസാര ഫാക്ടറികള്‍ക്ക് വില്‍ക്കുന്ന കരിമ്പിന്റെ കുടിശ്ശിക അടയ്ക്കാനില്ല -അദ്ദേഹം അപേക്ഷയില്‍ പറഞ്ഞു. എന്നാല്‍, കഞ്ചാവിന് മാര്‍ക്കറ്റില്‍ നല്ലവില കിട്ടുന്നുണ്ട്. അതുകൊണ്ട് തന്റെ രണ്ട് ഏക്കര്‍ ഭൂമിയില്‍ കഞ്ചാവ് കൃഷിചെയ്യാന്‍ അനുവദിക്കണം. സെപ്റ്റംബര്‍ 15-ഓടെ തന്റെ കൃഷിഭൂമിയില്‍ കഞ്ചാവ് നട്ടുവളര്‍ത്താനുള്ള അനുമതി തരണം എന്നാണ് ഇയാള്‍ ജില്ലാഭരണകൂടത്തോട് അപേക്ഷിച്ചിരിക്കുന്നത്.
മറുപടി ലഭിച്ചില്ലെങ്കില്‍ മൗനം സമ്മതമെന്ന് കരുതി സെപ്റ്റംബര്‍ 16-ന് തന്നെ കൃഷി തുടങ്ങുമെന്നും ഇയാള്‍ പറയുന്നു. കഞ്ചാവ് കൃഷിയുടെ പേരില്‍ തനിക്കെതിരേ എന്തെങ്കിലും കുറ്റം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഭരണകൂടമായിരിക്കും അതിന് ഉത്തരവാദിയെന്നും കത്തില്‍ പറയുന്നു.
കഞ്ചാവ് നട്ടുവളര്‍ത്താനുള്ള പദ്ധതി ഇയാള്‍ക്കുണ്ടെങ്കില്‍ കേസെടുക്കുമെന്ന് മൊഹോല്‍ പോലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ അശോക് സൈക്കാര്‍ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..