ആ ഒമ്പത് പേരുടെ മരണം ആത്മഹത്യയല്ല, കൂട്ടക്കൊല; നിധിക്കായി മോഹിച്ചു, ചായയില്‍ വിഷം കലര്‍ത്തി കൊന്നു


Photo: Twitter.com/DrDeepanshuSkhr

മുംബൈ: മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ ഒന്‍പതുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൂട്ട ആത്മഹത്യയല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും പോലീസ്. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അബ്ബാസ് മുഹമ്മദ് അലി ബഗ്വാന്‍, ധീരജ് സുരവാസെ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. സംഗലി ജില്ലയിലെ മേസാല്‍ ഗ്രാമവാസികളും സഹോദരന്മാരുമായ പോപട് വന്‍മോരെ, മാണിക് വന്‍മോരെ, ഇവരുടെ മാതാവ്, ഭാര്യമാര്‍, മക്കള്‍ എന്നിവരെയാണ് ജൂണ്‍ 20-ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ കുട്ടികളാണ്. പോപട് അധ്യാപകനും മാണിക് വെറ്ററിനറി ഡോക്റുമായിരുന്നു.

സാമ്പത്തികബാധ്യതയെ തുടര്‍ന്ന് പോപടും മാണിക്കും കുടുംബാംഗങ്ങളും കൂട്ടആത്മഹത്യ ചെയ്തുവെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിനു പിന്നാലെ ഇവര്‍ക്ക് പണം കടംകൊടുത്ത ചിലരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, നിധി കണ്ടെത്തി നല്‍കാമെന്ന് പറഞ്ഞ് ബാഗ്വാന്‍ ഇവരില്‍നിന്ന് ഒരുകോടിയിലധികം രൂപ തട്ടിയെടുത്തതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമാവുകയായിരുന്നു.

മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ബാഗ്വാന്‍ പോപടില്‍നിന്നും മാണിക്കില്‍നിന്നും പണം കൈപ്പറ്റിയിരുന്നു. എന്നാല്‍ നിധി ലഭിക്കാത്തതിന് പിന്നാലെ ഇവര്‍ പണം തിരികെ ആവശ്യപ്പെട്ടു. തുടര്‍ന്ന് ബാഗ്വാന്‍, കൂട്ടാളി ധീരജിന്റെ സഹായത്തോടെ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. ബാഗ്വാനും ധീരജും ചേര്‍ന്ന് ജൂണ്‍ 19-ന് രാത്രി ചായയില്‍ വിഷം കലര്‍ത്തി വാന്‍മോരെ കുടുംബാംഗങ്ങള്‍ക്ക് നല്‍കുകയായിരുന്നെന്നാണ് സൂചന. സോലാപുര്‍ സ്വദേശികളാണ് ബാഗ്വാനും ധീരജും.

പോപടിന്റെയും മാണിക്കിന്റെയും വീടുകള്‍ തമ്മില്‍ ഒന്നരകിലോമീറ്റര്‍ ദൂരമാണുള്ളത്. രണ്ടിടത്തുനിന്നും ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. ബാഗ്വാന്‍ മന്ത്രവാദിയാണെന്നും നിധി കണ്ടെത്തി നല്‍കാമെന്ന് പറഞ്ഞ് വന്‍തുകയാണ് പോപടില്‍നിന്നും മാണിക്കില്‍നിന്നും തട്ടിയെടുത്തതെന്നും കോലാപുര്‍ റേഞ്ച് ഐ.ജി. മനോജ് കുമാര്‍ ലോഹിയ പറഞ്ഞു. എന്നാല്‍, നിധി ലഭിക്കാതെ വന്നതോടെ പണം തിരികെ നല്‍കണമെന്ന് ഇരുകുടുംബവും ബാഗ്വാനോട് തുടരെത്തുടരെ ആവശ്യപ്പെട്ടുതുടങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍ 19-ന് ബാഗ്വാനും ധീരജും പോപടിന്റെയും മാണിക്കിന്റെയും വീടുകളിലെത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. തുടര്‍ന്ന് മറഞ്ഞിരിക്കുന്ന നിധി കണ്ടെത്താന്‍ ബാഗ്വാന്‍ ചില പൂജകള്‍ ചെയ്യാമെന്നും ഇവര്‍ വീട്ടുകാരെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് വീട്ടുകാരെ ടെറസിലേക്ക് അയച്ചു. പിന്നീട് ഓരോരുത്തരെയായി താഴേക്ക് വിളിക്കുകയും വിഷം കലര്‍ത്തി ചായ കുടിക്കാന്‍ നല്‍കുകയായിരുന്നെന്നും പോലീസ് അറിയിച്ചു.

Content Highlights: family of nine members poisoned to death in maharashtra sangli

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented