പ്രതീകാത്മകചിത്രം| Photo: Mathrubhumi
റാഞ്ചി: വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന നാലുദിവസം പ്രായമുള്ള കുഞ്ഞിനെ പോലീസുകാര്‍ ചവിട്ടിക്കൊന്നതായി പരാതി. ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് സംഭവം.
ക്രിമിനല്‍ കേസിലെ പ്രതിയായ ഗൃഹനാഥനായ ഭൂഷണ്‍പാണ്ഡെയെ തേടിയെത്തിയ പോലീസ് സംഘം, ഇദ്ദേഹത്തിന്റെ പേരക്കുട്ടിയെ ചവിട്ടിക്കൊന്നെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഭൂഷണ്‍ പാണ്ഡെക്കെതിരേ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പോലീസ് സംഘം ഇയാളെ തേടി വീട്ടിലെത്തിയത്. എന്നാല്‍ പോലീസിനെ കണ്ട് ഇയാളും കുടുംബാംഗങ്ങളും വീട്ടില്‍നിന്ന് കടന്നുകളഞ്ഞു. ഈ സമയം വീട്ടിലെ മുറിയില്‍ നാലുദിവസം പ്രായമുള്ള കുഞ്ഞ് മാത്രമാണുണ്ടായിരുന്നത്. പോലീസ് സംഘം തിരികെപോയ ശേഷം വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. വീട്ടില്‍ കയറിയ പോലീസുകാര്‍ കുഞ്ഞിനെ ചവിട്ടിക്കൊന്നതായാണ് അമ്മ നേഹ ദേവിയും മറ്റു കുടുംബാംഗങ്ങളും ആരോപിക്കുന്നത്.
അതേസമയം, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി.എസ്.പി. സഞ്ജയ് റാണ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: family alleges four day old infant killed by police in jharkhand
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..