ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാരോപിച്ച് യുവാക്കൾക്ക് മർദനം


ഗവ. താലൂക്ക് ആശുപത്രി ബാലുശ്ശേരി

കോഴിക്കോട്: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു എന്നാരോപിച്ച് എറണാകുളം സ്വദേശികളായ രണ്ടുപേരും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ സംഘര്‍ഷം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കോഴിക്കോട് ബാലുശ്ശേരി വയലടയില്‍ വച്ചാണ് ഇരുകൂട്ടരും തമ്മില്‍ തർക്കത്തിലേർപ്പെട്ടതും മർദനമുണ്ടായതും.

മർദനത്തിൽ പരിക്കേറ്റ വിമല്‍, നിസാര്‍ എന്നിവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ സഹോദരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.



ബാലുശ്ശേരി എസ്‌.ഐ. സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തുകയും പെണ്‍കുട്ടിയെ പൂനത്തുള്ള വീട്ടിലേക്ക് എത്തിക്കുകയും ചെയ്തു. ഇവര്‍സഞ്ചരിച്ച ഇന്നോവ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാട്ടുകാര്‍ ഇടപ്പെട്ടാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

Content Highlights: family allegation - Two youths held for girl kidnapped


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented