ഇന്‍സ്റ്റഗ്രാം ലൈവില്‍ സുഹൃത്തിനെ വിരട്ടാന്‍ യുവതിയുടെ ആത്മഹത്യാശ്രമം, രക്തത്തിന് പകരം ടൊമാറ്റോ സോസ്


പ്രതീകാത്മക ചിത്രം | Photo : ANI

തിരുവനന്തപുരം: പോലീസിനെയും സമൂഹമാധ്യമ അധികൃതരെയും ചുറ്റിച്ച് യുവതിയുടെ 'ആത്മഹത്യാശ്രമ നാടകം'. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. കരമന മേലാറന്നൂരില്‍ പങ്കാളിക്കൊപ്പം ഒന്നിച്ച് കഴിയുകയാണ് യുവതി. ഇയാള്‍ പിണങ്ങിയപ്പോഴാണ് ഇവര്‍ 'ആത്മഹത്യാശ്രമ നാടകം' കളിച്ചത്. തമാശയായാണ് ഈ സംഭവം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതെന്ന് യുവതി കരമന പോലീസിനോടു പറഞ്ഞു.

ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ദൃശ്യങ്ങള്‍ പങ്കുവെച്ചായിരുന്നു യുവതിയുടെ 'നാടകം'. ദൃശ്യങ്ങള്‍ പരിശോധിച്ച ഇന്‍സ്റ്റഗ്രാം മോണിറ്ററിങ് സെല്ലാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് വിവരം കൈമാറിയത്. കൊച്ചി സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവസ്ഥലം കരമനയാണെന്നു തിരിച്ചറിഞ്ഞത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ കരമനയില്‍നിന്ന് യുവതിയെ കണ്ടെത്തി.

എന്നാല്‍, യുവതിയെ കണ്ടതോടെ പോലീസ് അമ്പരന്നു. ഇവര്‍ക്ക് യാതൊരു പരിക്കുമുണ്ടായിരുന്നില്ല. മൂന്നുവര്‍ഷത്തോളമായി പരിചയമുള്ള തിരുവനന്തപുരം മാമ്പഴക്കര സ്വദേശിയായ യുവാവുമൊന്നിച്ച് മേലാറന്നൂരിനു സമീപം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു ഇവര്‍.

തിങ്കളാഴ്ച യുവതിയും സുഹൃത്തും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും യുവാവ് ഇറങ്ങിപ്പോകുകയും ചെയ്തു. ഏറെനേരം കഴിഞ്ഞിട്ടും ഇയാള്‍ മടങ്ങിവരാത്തതോടെ ഭയപ്പെടുത്താനാണ് 'ആത്മഹത്യാശ്രമ നാടകം' നടത്തിയതെന്ന് യുവതി പോലീസിനോടു സമ്മതിച്ചു.രക്തം ഒഴുകുന്നതായി കാണിക്കുന്നതിന് ടൊമാറ്റോ സോസാണ് യുവതി ഉപയോഗിച്ചത്. പോലീസ് എത്തി അല്പസമയം കഴിഞ്ഞ് യുവാവും എത്തി.

യുവതിയെ ബന്ധുവിനൊപ്പം പറഞ്ഞുവിട്ടതായി കരമന പോലീസ് പറഞ്ഞു. കേരള പോലീസിന്റെ സമയോചിത ഇടപെടലിന്റെ ഭാഗമായി യുവതിയുടെ ജീവന്‍ രക്ഷിച്ചെന്ന നിലയിലാണ് ഈ സംഭവം ആദ്യം പരന്നത്. സംഭവത്തിന്റെ നിജസ്ഥിതി പിന്നീടാണ് മനസ്സിലായത്.

Content Highlights: fake suicide attempt, instagram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented