മന്ത്രവാദി ചമഞ്ഞ് നാലുലക്ഷം തട്ടി, സ്ത്രീകളെപ്പറ്റി അപവാദ പ്രചാരണം; കോന്നി സ്വദേശി അറസ്റ്റില്‍


സി.കെ അഭിലാല്‍ \ മാതൃഭൂമി ന്യൂസ്‌

പിടിയിലായ മന്ത്രവാദി ബാലൻ | Screengrab: മാതൃഭൂമി ന്യൂസ്‌

പത്തനംതിട്ട: മന്ത്രവാദി ചമഞ്ഞ് പൂജയുടെ പേരില്‍ കാന്‍സര്‍ രോഗിയില്‍ നിന്ന് നാല് ലക്ഷം തട്ടിയയാള്‍ അറസ്റ്റില്‍. കോന്നി സ്വദേശി മാടത്തേടത്ത് വീട്ടില്‍ ബാലനാണ് അറസ്റ്റിലായത്. രോഗം ഭേദമാകുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം കൈക്കലാക്കിയത്. ഇയാളുടെ അയല്‍ക്കാരിയാണ് കേസില്‍ പരാതി നല്‍കിയത്. ഇവര്‍ രോഗാവസ്ഥയിലായതിനാല്‍ സമീപത്തെ കുടുംബശ്രീ പ്രവര്‍ത്തകരാണ് കേസ് ഏറ്റെടുത്ത് നടപടികളുമായി മുന്നോട്ട് പോകുന്നത്.

സമീപത്തെ മറ്റൊരു സ്ത്രീയെക്കുറിച്ച് അപവാദം പറഞ്ഞ് പരത്തുന്നുവെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ട്.



സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കബളിപ്പിക്കല്‍, വഞ്ചന എന്നിവയാണ് പ്രതിക്കെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്ന വകുപ്പ്. ഇയാള്‍ക്കെതിരെ സമാനമായ നിരവധി പരാതികളുമുണ്ടെന്നാണ് വിവരം. കൂടുതല്‍ പരാതികള്‍ ലഭിക്കുന്ന സാഹചര്യമുണ്ടോയെന്ന് കൂടി പരിഗണിച്ച ശേഷം തുടര്‍നടപടിയെന്നതാണ് പോലീസിന്റെ തീരുമാനം.

പ്രതി ബാലനെ ശനിയാഴ്ച രാത്രി തന്നെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Content Highlights: the sorcerer, money fraud


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented