മകളെ പോലീസുകാരന്‍ പീഡിപ്പിച്ചെന്ന് അച്ഛന്‍, പെണ്‍കുട്ടി പരാതി നിഷേധിച്ചു; കുറ്റവിമുക്തനാക്കി കോടതി


പ്രതീകാത്മക ചിത്രം | Photo : ANI

തിരുവനന്തപുരം: പോക്‌സോ കേസില്‍ മനഃപൂര്‍വം പ്രതിയാക്കി ജയില്‍വാസം അനുഭവിക്കേണ്ടിവന്ന പോലീസുകാരനെ കോടതി കുറ്റവിമുക്തനാക്കി. ആലപ്പുഴയിലെ സിവില്‍ പോലീസ് ഓഫീസറായ പാലോട് കള്ളിപ്പാറ റോസ് ഗിരിയില്‍ എസ്.എസ്.അനൂപിനെയാണ് (40) ഒക്ടോബര്‍ 6-ന് തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതി കുറ്റവിമുക്തനാക്കിയത്.

വിതുര സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അനൂപ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയാന്‍ ഏതാനും ദിവസം മുമ്പാണ് പീഡന ശ്രമമെന്നായിരുന്നു പരാതിയില്‍ പറയുന്നത്.



എന്നാല്‍, സംഭവം വിവാദവും വാര്‍ത്തയുമായതോടെ പരാതി നിഷേധിച്ച് പെണ്‍കുട്ടി തന്നെ രംഗത്തെത്തി. തന്റെ അച്ഛന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്നും അനൂപ് തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. ഇതേമൊഴി നേരത്തെ പോലീസിനും പെണ്‍കുട്ടി നല്‍കിയിരുന്നതാണ്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് താസമിക്കുകയും ഇവര്‍ തമ്മില്‍ കുടുംബ കോടതിയില്‍ കേസ് നടക്കുകയുമായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ അമ്മയെ മര്‍ദിച്ചതിന് അച്ഛനെതിരേ വിതുര പോലീസ് കേസെടുത്തിരുന്നു. ഇത് പോലീസുകാരനായ തന്റെ ഇടപെടല്‍കാരണമാണെന്ന് ധരിച്ചാണ് പെണ്‍കുട്ടിയക്കൊണ്ട് പരാതി കൊടുപ്പിച്ചതെന്നാണ് അനൂപ് പറയുന്നത്.

കൂടാതെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ കുടുംബ കോടതിയിലുണ്ടായിരുന്ന കേസിനു സഹായകരമായി ഉപയോഗിക്കാനുംകൂടിയാണ് ഈ പരാതിയന്നും അനൂപ് പറയുന്നു. പെണ്‍കുട്ടിയുടെ അമ്മയെയും കേസില്‍ രണ്ടാം പ്രതിയാക്കിയിരുന്നു. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പിതാവ് മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുകയാണെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.

പരാതിയെത്തുടര്‍ന്ന് അനൂപിനെ ആറുമാസം സസ്പെന്‍ഡ് ചെയ്യുകയും ആലപ്പുഴയ്ക്കു സ്ഥലംമാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് കീഴടങ്ങിയപ്പോള്‍ 14 ദിവസം ജയില്‍ വാസം അനുഭവിക്കുകയും ചെയ്തു. ബാലാവകാശ കമ്മിഷനു മുമ്പാകെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിതുര പോലീസ് കേസെടുത്തത്.

എന്നാല്‍ തന്നെക്കൊണ്ട് അച്ഛന്‍ വ്യാജപരാതി നല്‍കിച്ചതാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടും കേസെടുക്കാന്‍ പിന്നീട് പോലീസ് തയ്യാറായില്ലെന്നും ആരോപണമുണ്ട്. പോലീസുകാരനെതിരായ പരാതിക്കു പിന്നില്‍ മണല്‍ക്കടത്ത് മാഫിയയുടെ ഇടപെടലുണ്ടെന്നും ആരോപണമുണ്ട്.

Content Highlights: pocso case, fake complaint, court, crime news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented