വ്യാജനോട്ടും വ്യാജലോട്ടറിയും നിര്‍മാണം, രണ്ടുപേര്‍പിടിയില്‍; പിടിച്ചെടുത്ത ബൈക്കിനും വ്യാജ നമ്പര്‍


അഷറഫ്, പജീഷ്‌

എരമംഗലം: കുന്നംകുളം കേന്ദ്രീകരിച്ച് ഇന്ത്യന്‍ കറന്‍സികളും ലോട്ടറി ടിക്കറ്റുകളും വ്യാജമായി നിര്‍മിച്ച് വില്പന നടത്തുന്ന രണ്ടുപേര്‍ പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായി. കാസര്‍കോട് ചിറ്റാരിക്കല്‍ അഞ്ചാനിക്കല്‍ അഷറഫ് (ജെയ്സണ്‍-48), കുന്നംകുളം ചിറനെല്ലൂര്‍ മാങ്കുന്നത്ത് പജീഷ് (38) എന്നിവരാണ് അറസ്റ്റിലായത്.

ജൂലായ് 30-ന് പെരുമ്പടപ്പ് കാട്ടുമാടം സ്വദേശിയായ ലോട്ടറി വില്പനക്കാരന്‍ കൃഷ്ണന്‍കുട്ടിയില്‍നിന്ന് ബൈക്കിലെത്തിയ രണ്ടുപേര്‍ ഓണംബംപര്‍ ഉള്‍പ്പെടെ 600 രൂപയുടെ ടിക്കറ്റ് എടുത്തിരുന്നു. 2000 രൂപയുടെ നോട്ടാണ് കൃഷ്ണന്‍കുട്ടിക്ക് നല്‍കിയത്. ബാക്കി 1,400 രൂപ തിരിച്ചുനല്‍കി. ഏജന്‍സിയില്‍നിന്ന് ലോട്ടറി വാങ്ങാന്‍ ഈ 2,000 രൂപയുമായി കൃഷ്ണന്‍കുട്ടി പോയപ്പോള്‍ വ്യാജ നോട്ടാണെന്ന് മനസ്സിലായി. തുടര്‍ന്ന് പെരുമ്പടപ്പ് പോലീസില്‍ പരാതിനല്‍കി. ജില്ലാ പോലീസ് മേധാവി സുജിത്ദാസിന്റെ നേതൃത്വത്തില്‍ തിരൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്. പെരുമ്പടപ്പ് ബ്ലോക്കിന് സമീപത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി.കളാണ് പ്രതികളെ വേഗം പിടികൂടാന്‍ സഹായിച്ചത്.കുന്നംകുളം അഞ്ഞൂറില്‍ വാടക ക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ചാണ് വ്യാജ നോട്ടുകളും ലോട്ടറി ടിക്കറ്റുകളും നിര്‍മിക്കുന്നത്. നേരത്തേ കാസര്‍കോട് കേന്ദ്രീകരിച്ചും കുറ്റകൃത്യം നടത്തിയിരുന്നു. പ്രതികളില്‍നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും 2,970 രൂപയും 31 വ്യാജ ലോട്ടറികളും വ്യാജ രജിസ്റ്റര്‍ നമ്പറിലുള്ള ബൈക്കും പിടിച്ചെടുത്തു.

പജീഷിന്റെ വാടക ക്വാര്‍ട്ടേഴ്സില്‍ നടത്തിയ പരിശോധനയില്‍ വ്യാജ കറന്‍സിയും ലോട്ടറിയും നിര്‍മിക്കുന്ന പ്രിന്റര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളും കണ്ടെടുത്തു. അഷറഫാണ് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വ്യാജ കറന്‍സിയും ലോട്ടറി ടിക്കറ്റും നിര്‍മിക്കുന്നത്.

ഇരുവരും കാസര്‍കോട് ചന്തേര, അമ്പലത്തറ പോലീസ്സ്റ്റേഷനുകളില്‍ സമാനമായ കള്ളനോട്ട് കേസുകളില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് ജൂലായിലാണ് പുറത്തിറങ്ങിയത്.

തുടര്‍ന്ന് പ്രവര്‍ത്തനകേന്ദ്രം കുന്നംകുളത്തെ അഞ്ഞൂറിലേക്ക് മാറ്റുകയായിരുന്നൂവെന്ന് പോലീസ് പറഞ്ഞു. 2,000 രൂപയുടെ വ്യാജ കറന്‍സികളാണ് കൂടുതലും നിര്‍മിക്കുന്നത്. തിങ്കളാഴ്ച പൊന്നാനി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Content Highlights: Fake note and lottery-two people arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented