കേരളത്തിലെത്തുന്ന മറുനാടന്‍തൊഴിലാളികളില്‍ നിരവധി 'വ്യാജന്‍മാര്‍'; നുഴഞ്ഞുകയറി ബംഗ്ലാദേശികളും


രാജേഷ് ജോര്‍ജ്

ബംഗാള്‍, ആന്ധ്ര എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് വ്യാജ പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍ എന്നിവ നിര്‍മിച്ചു കൊടുക്കുന്ന സംഘങ്ങള്‍ കൂടുതലും പ്രവര്‍ത്തിക്കുന്നത്. ബംഗ്ലാദേശില്‍നിന്ന് വന്‍തോതില്‍ ആളുകളെ ഇന്ത്യന്‍ തിരിച്ചറിയല്‍ കാര്‍ഡ് തരപ്പെടുത്തി നല്‍കി നെടുമ്പാശ്ശേരി, മംഗലാപുരം വിമാനത്താവളങ്ങള്‍ വഴി വിദേശത്തേക്ക് കയറ്റിവിടാനും സംഘങ്ങളുണ്ട്.

ട്രെയിനിൽ കയറാൻ ശ്രമിക്കുന്ന അന്യ സംസ്ഥാന തൊഴിലാളി;പാലക്കാട് നിന്നുള്ള ദൃശ്യം. ഫയൽ ഫോട്ടോ:പി.പി രതീഷ്

കൊച്ചി: തൊഴില്‍ തേടി കേരളത്തിലെത്തുന്ന മറുനാട്ടുകാരുടെ ഇടയില്‍ വ്യാജ തിരിച്ചറിയല്‍ രേഖകളുള്ളവരുടെ എണ്ണം കൂടുന്നു. നഗരങ്ങളില്‍ ജോലിക്കെത്തുന്നവര്‍ ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുമ്പോഴാണ് മിക്കവാറും മേല്‍വിലാസം പരിശോധിക്കുന്നതുതന്നെ. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഇവര്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ വ്യാജമാണെന്ന് പോലീസും മറ്റും അറിയുന്നതും.

നുഴഞ്ഞുകയറി ബംഗ്ലാദേശികളും

ബംഗാള്‍, ആന്ധ്ര എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് വ്യാജ പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍ എന്നിവ നിര്‍മിച്ചു കൊടുക്കുന്ന സംഘങ്ങള്‍ കൂടുതലും പ്രവര്‍ത്തിക്കുന്നത്. ബംഗ്ലാദേശില്‍നിന്ന് വന്‍തോതില്‍ ആളുകളെ ഇന്ത്യന്‍ തിരിച്ചറിയല്‍ കാര്‍ഡ് തരപ്പെടുത്തി നല്‍കി നെടുമ്പാശ്ശേരി, മംഗലാപുരം വിമാനത്താവളങ്ങള്‍ വഴി വിദേശത്തേക്ക് കയറ്റിവിടാനും സംഘങ്ങളുണ്ട്.

വിദേശത്തേക്ക് ഇന്ത്യക്കാരെന്ന വ്യാജേന ബംഗ്ലാദേശികളെ നെടുമ്പാശ്ശേരി വഴി കയറ്റിവിടാന്‍ ശ്രമിച്ച സംഘങ്ങളെ അടുത്തിടെ പോലീസ് പിടികൂടിയിരുന്നു. ഇത്തരം കേന്ദ്രങ്ങളില്‍ നിന്നുതന്നെയാണ് വ്യാജ ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖകളും ആവശ്യക്കാര്‍ തരപ്പെടുത്തുന്നത്. ബംഗ്ലാദേശ് അതിര്‍ത്തി കടന്നെത്തുന്നവര്‍ ബംഗാള്‍ സ്വദേശിയെന്ന തിരിച്ചറിയല്‍ രേഖകളാണ് സമ്പാദിക്കുന്നത്. അവര്‍ കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ഇന്ത്യക്കാരെന്ന വ്യാജേന ജോലിക്കും മറ്റുമായി കയറിക്കൂടും.

വീട്ടുടമകള്‍ കണ്ണടയ്ക്കുന്നു

ജില്ലയില്‍ പെരുമ്പാവൂര്‍, കൊച്ചി, ആലുവ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ തമ്പടിക്കുന്നത്. ഇവര്‍ വീടോ ചെറിയ മുറികളോ വാടകയ്ക്ക് എടുക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കാറില്ല. വീട്ടുടമസ്ഥരും പലപ്പോഴും കണ്ണടയ്ക്കുന്നു. വാടകയ്ക്ക് വീടു വാങ്ങുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ വാങ്ങി സൂക്ഷിക്കുകയും മേല്‍വിലാസവും മറ്റും അടുത്ത പോലീസ് സ്റ്റേഷനുകളില്‍ അറിയിക്കുകയും ചെയ്യണമെന്നാണ് ചട്ടം. പലപ്പോഴും അത് പാലിക്കപ്പെടുന്നില്ല.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ മറുനാട്ടുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ തിരഞ്ഞു പോകുമ്പോഴാണ് ഇയാള്‍ നല്‍കിയ പേരും തിരിച്ചറിയല്‍ രേഖയുമെല്ലാം വ്യാജമാണെന്ന് പോലീസിന് മനസ്സിലാകുന്നത്. ലോട്ടറി വില്പനയുടെ പേരില്‍ വന്‍തോതില്‍ തമിഴ് സ്ത്രീകള്‍ കൊച്ചിയിലും സമീപ നഗരങ്ങളിലും കോവിഡിനു ശേഷം എത്തുന്നുണ്ടായിരുന്നു. എത്രപേര്‍ വരുന്നുവെന്നോ ആരൊക്കെ മടങ്ങിയെന്നോ വ്യക്തമായ ഒരു കണക്കും ആര്‍ക്കും അറിയില്ല. നരബലി സംഭവത്തില്‍ കൊല്ലപ്പെട്ട പത്മയുടെ താമസസ്ഥലം പരിശോധിച്ചപ്പോഴാണ് നാലും അഞ്ചും പേര്‍ ഇത്തരത്തില്‍ കുടുസുമുറികളില്‍ താമസിക്കുന്നതായി കണ്ടെത്തിയത്. നരബലി സംഭവത്തോടെ തമിഴ്സംഘങ്ങള്‍ കൂട്ടത്തോടെ നാടുവിട്ടിരുന്നു.

Content Highlights: fake migrant labours in kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഗുജറാത്തില്‍ ചരിത്രവിജയത്തിലേക്ക് കുതിച്ച് BJP.;വന്‍ തകര്‍ച്ചയിലേക്ക് കോണ്‍ഗ്രസ്, വരവറിയിച്ച് AAP

Dec 8, 2022

Most Commented