മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയ ദമ്പതിമാർ അറസ്റ്റിൽ; ബാങ്ക് ഉടമ അറിഞ്ഞത് മറ്റൊരു ബാങ്കിലെത്തിയപ്പോൾ


ജോമോൾ, അഖിൽ

കഴക്കൂട്ടം: വ്യാജ തിരിച്ചറിയൽ കാർഡ് നൽകി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ ദമ്പതിമാർ അറസ്റ്റിൽ. കാട്ടാക്കട നരുവാമൂട് സ്വദേശിനി ജോമോൾ(21), ഭർത്താവ് കഴക്കൂട്ടം കുളത്തൂർ ചിത്തിര നഗറിൽ പുതുവൽ മണക്കാട് വീട്ടിൽ അഖിൽ(22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കഠിനംകുളത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ എത്തിയ ഇവർ 5 വളകൾ ഒന്നരലക്ഷം രൂപയ്ക്ക് പണയംെവച്ചു. ബാങ്ക് ജീവനക്കാരൻ എഴുപതിനായിരം രൂപ നൽകിയ ശേഷം ബാക്കി തുക അടുത്ത ദിവസം നൽകാമെന്ന് പറഞ്ഞു. ബുധനാഴ്ച രാവിലെ ബാങ്ക് ഉടമ വളകൾ മറ്റൊരു ബാങ്കിൽ പണയംവയ്ക്കാൻ എത്തിയപ്പോഴാണ് വളകൾ മുക്കുപണ്ടമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് കഠിനംകുളം പോലീസിൽ പരാതി നൽകി. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ കഠിനംകുളം മരിയനാട് അജന്ത ഹൗസിൽ അജീവ് അഡ്രൂസ് ഒളിവിലാണെന്ന് കഠിനംകുളം പോലീസ് പറഞ്ഞു



Content Highlights: fake gold theft - couple arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented