അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതെന്ന പരാതി വ്യാജം; യുവതി അറസ്റ്റില്‍


പ്രതീകാത്മ ചിത്രം

ന്യൂഡല്‍ഹി: അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി കള്ളപ്പരാതിനല്‍കിയ യുവതി ഗാസിയാബാദില്‍ അറസ്റ്റിലായി. യുവതിയെ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യല്‍കസ്റ്റഡിയില്‍ വിട്ടയച്ചു. കൂട്ടുപ്രതികളായ ആസാദ്, അഫ്‌സല്‍, ഗൗരവ് എന്നിവരെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

സ്വത്ത് തര്‍ക്കത്തിന്റെപേരില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു കേസ്. എന്നാല്‍ ഇത് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. ഇത്തരത്തില്‍ ഒരു ആക്രമണവും യുവതിക്കുനേരെ ഉണ്ടായിട്ടില്ലെന്നും എല്ലാം കെട്ടുകഥകളാണെന്നും മീററ്റ് ഐ.ജി പ്രവീണ്‍ കുമാര്‍ പറഞ്ഞു.



അറസ്റ്റ് ചെയ്ത സ്ത്രീയും ബലാത്സംഗക്കുറ്റം ആരോപിക്കപ്പെട്ട അഞ്ചുപേരും തമ്മില്‍ ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ട കേസ് ഡല്‍ഹി ജില്ലാ കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. ഈ വസ്തുവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് യുവതിയെയും കൂട്ടുപ്രതികളെയും ഗൂഢാലോചനയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വഞ്ചനാക്കുറ്റവും വ്യാജരേഖചമയ്ക്കലും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ നേരത്തെ ദേശീയ വനിതാകമ്മിഷന്‍ രണ്ടംഗ വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. യുവതിയും കുടുംബാംഗങ്ങളും നല്‍കുന്ന മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് കമ്മിഷന്‍ വ്യക്തമാക്കി.

സംഭവം മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ വേണ്ടി 5000 രൂപ നല്‍കിയതിനുള്ള സൂചനകള്‍ ലഭിച്ചതായും കമ്മിഷന്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി നിവാസിയായ യുവതിയെ കൈകാലുകള്‍ ബന്ധിച്ച് ചാക്ക് സഞ്ചിയില്‍ പൊതിഞ്ഞനിലയില്‍ ചൊവ്വാഴ്ച കണ്ടെത്തിയെന്നായിരുന്നു പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

ജി.ടി.ബി. ആശുപത്രിയിലാണ് വൈദ്യപരിശോധന നടത്തിയത്. യുവതിക്ക് ആന്തരിക പരിക്കുകളൊന്നും ഇല്ലെന്നാണ് ഇവിടത്തെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ അറിയിച്ചതെന്നും പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിന്നിലെ ഗൂഢാലോചന കണ്ടെത്തിയത്.

Content Highlights: fake gang-rape case: woman arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented