കൂലിപ്പണിക്കാരന്‍ പിന്നീട് വ്യാജ ഡോക്ടറായി; വായ്പാത്തട്ടിപ്പും ജോലിവാഗ്ദാനവും, തട്ടിയത് കോടികള്‍


നാട്ടില്‍ കൂലിപ്പണിക്കാരനായിരുന്ന ഇയാള്‍ വിവിധ സ്ഥലങ്ങളിലെ ക്ലിനിക്കുകളില്‍ ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയിരുന്നു

അനീഷ്

പത്തനാപുരം(കൊല്ലം): വായ്പയും ജോലിയും തരപ്പെടുത്തി നല്‍കാമെന്നു വാഗ്ദാനംനല്‍കി വിവിധ ജില്ലകളിലായി കോടിക്കണക്കിനു രൂപ തട്ടിയ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. കമുകുംചേരിയില്‍ വാടകയ്ക്കു താമസിക്കുന്ന പത്തനാപുരം മാങ്കോട് വാഴത്തോട്ടം പാറക്കടവില്‍ വീട്ടില്‍ അനീഷാണ് (35) പത്തനാപുരം പോലീസിന്റെ പിടിയിലായത്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി ഒട്ടേറെപ്പേരാണ് ഇയാളുടെ തട്ടിപ്പിനിരയായത്. സ്‌കൂള്‍വിദ്യാഭ്യാസംമാത്രമുള്ള ഇയാള്‍ വിദഗ്ധമായാണ് ഇരകളെ വീഴ്ത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. നാട്ടില്‍ കൂലിപ്പണിക്കാരനായിരുന്ന ഇയാള്‍ വിവിധ സ്ഥലങ്ങളിലെ ക്ലിനിക്കുകളില്‍ ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയിരുന്നു.



ബാങ്കുകളില്‍നിന്ന് വായ്പ വേഗം തരപ്പെടുത്തിനല്‍കാമെന്നു വാഗ്ദാനംനല്‍കി പലരില്‍നിന്നായി ലക്ഷക്കണക്കിനു രൂപ കൈപ്പറ്റി. വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ജോലിവാങ്ങിനല്‍കാമെന്നു വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയതായും പരാതിയുണ്ട്.ആഡംബരജീവിതം നയിച്ചിരുന്ന ഇയാള്‍ സ്വകാര്യ സുരക്ഷാജീവനക്കാര്‍ക്കൊപ്പം വിലകൂടിയ കാറുകളിലായിരുന്നു സഞ്ചാരം.എം.ബി.ബി.എസ്. ഡോക്ടര്‍ ചമഞ്ഞുള്ള ചികിത്സയും ആഡംബരജീവിതവും വാക്ചാതുരിയും ആളുകളെ കെണിയിലാക്കാന്‍ സഹായിച്ചു.

Content Highlights: fake doctor arrested for money fraud case in pathanapuram kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented