സീരിയലിലെ അണിയറ പ്രവര്‍ത്തകരെ കഞ്ചാവുകേസില്‍ കുടുക്കി ഭീഷണി; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍


പ്രതീകാത്മകചിത്രം| Photo: Mathrubhumi Library

കാക്കനാട്: ടി.വി. സീരിയലിലെ അണിയറ പ്രവര്‍ത്തകരെ കഞ്ചാവുകേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. തൃക്കാക്കര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിന്റോ ഏലിയാസ്, പി.പി. അനൂപ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി.വി. ബേബി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

പ്രഥമദൃഷ്ട്യാ പോലീസുകാരുടെ ഇടപെടലില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു രണ്ടുപേരേയും സസ്‌പെന്‍ഡ് ചെയ്തത്.

കാക്കനാട് അത്താണിയില്‍ സീരിയലിലെ അണിയറ പ്രവര്‍ത്തകര്‍ വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തു എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി പോലീസ് പണം വാങ്ങാന്‍ ശ്രമിച്ചെന്നാണ് പരാതി.

ബുധനാഴ്ച രാവിലെ ഇവരുടെ മുറിയില്‍ മഫ്തിയിലെത്തിയ അനൂപും ലിന്റോയും കഞ്ചാവുപൊതി പിടിച്ചതായി അറിയിച്ചു. 10,000 രൂപ കൈയോടെ തന്നാല്‍, കേസില്ലാതെ തീര്‍ക്കാമെന്ന് പോലീസുകാര്‍ അറിയിച്ചതായി യുവാക്കള്‍ പരാതിയില്‍ പറഞ്ഞിരുന്നു. കഞ്ചാവുപൊതി പോലീസുകാര്‍തന്നെ കൊണ്ടുവന്നതാണെന്നും പരാതിയില്‍ പറയുന്നു. ഉച്ചയ്ക്കു വരുമ്പോള്‍ പണം സംഘടിപ്പിച്ചുവെയ്ക്കണമെന്നു പറഞ്ഞാണ് പോലീസ് മടങ്ങിയതെന്നും പരാതിയിലുണ്ട്.

ഇതിനിടെ, സംഭവം തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ അറിഞ്ഞു. ഉച്ചയ്ക്ക് പോലീസ് തിരികെ മുറിയില്‍ വന്നപ്പോള്‍ എ.സി.പി.യുമെത്തി. ആഭ്യന്തര അന്വേഷണത്തില്‍ പോലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെയാണ് ഇവര്‍ക്കെതിരേ നടപടിയെടുത്തത്.

Content Highlights: fake cannabis case-Suspension for two policemen

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented