യു.പിയില്‍ വ്യാജ കോള്‍സെന്റര്‍, വലയില്‍വീണത് യു.എസിലും ബ്രിട്ടനിലുമുള്ളവര്‍; തട്ടിയെടുത്തത് 170 കോടി


പ്രതീകാത്മക ചിത്രം | Photo: twitter.com/noidapolice & ANI

നോയിഡ: വ്യാജ കോള്‍ സെന്റര്‍ സ്ഥാപിച്ച് വിദേശികളില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത വന്‍ സംഘം പിടിയില്‍. ഉത്തര്‍പ്രദേശിലെ നോയിഡ കേന്ദ്രീകരിച്ച് വ്യാജ കോള്‍സെന്റര്‍ നടത്തിവന്നിരുന്ന പത്തുപേരെയാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസംഘം പിടികൂടിയത്. സൈബര്‍ തട്ടിപ്പിലൂടെ വിവിധ രാജ്യങ്ങളില്‍നിന്നായി 170 കോടി രൂപയോളം ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

കരണ്‍ മോഹന്‍, വിനോദ് സിങ്, ധ്രുവ് നരംഗ്, മായങ്ക് ഗോഗിയ, അക്ഷയ് മാലിക്, ദീപക് സിങ്, അഹുജ പദ്വാള്‍, അക്ഷയ് ശര്‍മ, ജയന്ത് സിങ്, മുകുള്‍ റാവത് എന്നിവരാണ് പോലീസിന്റെ മിന്നല്‍ റെയ്ഡില്‍ കഴിഞ്ഞദിവസം പിടിയിലായത്. നോയിഡ സെക്ടര്‍ 59-ലെ വ്യാജ കോള്‍ സെന്ററിലൂടെ യു.എസ്, കാനഡ, ബ്രിട്ടന്‍, ലെബനന്‍, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലുള്ളവരെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. അറസ്റ്റിലായ കരണ്‍ മോഹനും വിനോദ് സിങ്ങുമാണ് തട്ടിപ്പുസംഘത്തിന്റെ പ്രധാന സൂത്രധാരന്മാരെന്നും പോലീസ് പറഞ്ഞു.

നികുതി റീഫണ്ടിങ്ങുമായി ബന്ധപ്പെട്ട സഹായം, വിവിധതരത്തിലുള്ള മറ്റു സാങ്കേതിക സഹായങ്ങള്‍ തുടങ്ങിയവയാണ് തട്ടിപ്പുസംഘം വ്യാജ കോള്‍സെന്ററിലൂടെ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഇവരെ ബന്ധപ്പെടുന്നതോടെ വിവിധ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് വിളിക്കുന്നവരുടെ കമ്പ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെനും നിയന്ത്രണം സംഘം കൈക്കലാക്കും. തുടര്‍ന്നാണ് ഓണ്‍ലൈന്‍ വഴി പണം അപഹരിച്ചിരുന്നത്.

പ്രതികളില്‍നിന്ന് 70 കമ്പ്യൂട്ടറുകളും നിരവധി മൊബൈല്‍ഫോണുകളും സിംകാര്‍ഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും ഇവര്‍ക്കെതിരേ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.


Content Highlights: fake call centre busted in noida uttar pradesh

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented