തമിഴ്‌നാട്ടില്‍ MBA-ക്കാരന്റെ 'വ്യാജ ബാങ്ക്'; എട്ടുശാഖകള്‍, ATM കാര്‍ഡും;ലക്ഷ്യമിട്ടത് വന്‍തട്ടിപ്പ്


ചന്ദ്രബോസ്

ചെന്നൈ: വ്യാജ ബാങ്ക് ആരംഭിച്ച് വന്‍ സാമ്പത്തികതട്ടിപ്പിനു പദ്ധതിയിട്ടയാള്‍ ചെന്നൈയില്‍ അറസ്റ്റിലായി. ചെന്നൈ അമ്പത്തൂര്‍ കേന്ദ്രമായി 'ഗ്രാമീണ കാര്‍ഷിക സഹകരണ ബാങ്ക്' എന്ന പേരില്‍ വ്യാജ ബാങ്ക് നടത്തിയ ചന്ദ്രബോസാണ് (42) പിടിയിലായത്.

മറ്റൊരു ബാങ്കില്‍ ഇയാള്‍ക്കുണ്ടായിരുന്ന 56 ലക്ഷം രൂപയുടെ അക്കൗണ്ട് മരവിപ്പിച്ചു. ചെന്നൈയില്‍ ആസ്ഥാനവും എട്ടിടങ്ങളില്‍ ശാഖകളുമായിട്ടായിരുന്നു ബാങ്കിന്റെ തുടക്കം. മധുര, സേലം, ഈറോഡ്, നാമക്കല്‍, കള്ളക്കുറിച്ചി, പെരമ്പല്ലൂര്‍, വിരുദാചലം, തിരുവണ്ണാമലൈ എന്നിവിടങ്ങളിലായിരുന്നു ശാഖകള്‍ പ്രവര്‍ത്തിച്ചിരുന്നത്. വലിയ തട്ടിപ്പ് നടത്താനുള്ള ആസൂത്രണത്തിന്റെ ഭാഗമായാണ് ബാങ്ക് ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.



അനുമതിയില്ലാതെ ബാങ്ക് പ്രവര്‍ത്തിക്കുന്നതായി റിസര്‍വ് ബാങ്കില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ സിറ്റി പോലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.

ചന്ദ്രബോസ് യു.കെ.യില്‍നിന്ന് എം.ബി.എ. പഠനം പൂര്‍ത്തിയാക്കിയെന്നാണ് പറയപ്പെടുന്നത്. പുതിയ ബാങ്ക് ആരംഭിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതായി വ്യാജ രേഖയുണ്ടാക്കിയിരുന്നു. വ്യാജ എ.ടി.എം. കാര്‍ഡടക്കം നല്‍കി ആളുകളെ അക്കൗണ്ടില്‍ ചേര്‍ത്തു. 2000-ത്തിലേറെ പേര്‍ അക്കൗണ്ട് എടുത്തിരുന്നെന്നാണ് വിവരം.

സഹകരണബാങ്കിന്റെ പേരില്‍ ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ പ്രീപെയ്ഡ് കാര്‍ഡ് വാങ്ങി അതിലെ പേരും വിവരങ്ങളും തിരുത്തിയാണ് അക്കൗണ്ടുടമകള്‍ക്ക് നല്‍കിയത്.

രണ്ട് മുതല്‍ ഏഴ് ലക്ഷം രൂപവരെ വാങ്ങിയാണ് ജീവനക്കാരെ നിയമിച്ചത്. ഇതേസമയം, അക്കൗണ്ട് തുടങ്ങിയവരില്‍നിന്ന് വളരെ ചെറിയ തുകമാത്രമാണ് സ്വീകരിച്ചിരുന്നത്. പിന്നീട് വലിയ തട്ടിപ്പ് നടത്തുകയായിരുന്നു ലക്ഷ്യമെങ്കിലും അതിനുമുമ്പ് പോലീസിന്റെ പിടിയിലാവുകയായിരുന്നു.

സ്ഥിരനിക്ഷേപമടക്കം സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. സ്വര്‍ണ വായ്പ, വ്യക്തിഗതവായ്പ തുടങ്ങിയ പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. വലിയതോതില്‍ പണം ശേഖരിച്ചതിനുശേഷം വിദേശത്തേക്കു കടക്കാന്‍ ലക്ഷ്യമിട്ടിരുന്നതായാണ് പോലീസ് സംശയിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ചന്ദ്രബോസിനെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Content Highlights: fake bank found in tamilnadu main accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented