ചായ ഉണ്ടാക്കുന്നതിലും പാത്രം കഴുകുന്നതിലും തര്‍ക്കം; സഹപ്രവര്‍ത്തകനെ യുവാവ് അടിച്ചുകൊന്നു


ചായ ഉണ്ടാക്കുന്നതിനെച്ചൊല്ലിയും പാത്രം കഴുകുന്നതിനെച്ചൊല്ലിയും ഇവര്‍ വഴക്കിട്ടു.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ജയ്പുര്‍: ചായ ഉണ്ടാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഒപ്പം താമസിച്ചിരുന്ന സഹപ്രവര്‍ത്തകനെ യുവാവ് അടിച്ചുകൊന്നു. രാജസ്ഥാനിലെ വിശ്വകര്‍മ ഇന്‍ഡസ്ട്രിയല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മോഹന്‍ തന്‍വാറി (22)നെയാണ് സഹപ്രവര്‍ത്തകനായ ലഖന്‍ കുമാര്‍ (20) കൊലപ്പെടുത്തിയത്. ഇരുവരും ഒരേ ഫാക്ടറിയില്‍ ജോലിചെയ്യുന്നവരാണെന്നും സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു.

ഒരുമിച്ച് താമസിച്ചിരുന്ന മോഹന്‍ തന്‍വാറും ലഖന്‍ കുമാറും തമ്മില്‍ വ്യാഴാഴ്ച രാത്രിയാണ് വഴക്കുണ്ടായത്. ഇരുവര്‍ക്കുമിടയില്‍ നേരത്തെയും തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. വ്യാഴാഴ്ച രാത്രി ചായ ഉണ്ടാക്കുന്നതിനെച്ചൊല്ലിയും പാത്രം കഴുകുന്നതിനെച്ചൊല്ലിയും ഇവര്‍ വഴക്കിട്ടു. പിന്നാലെ ലഖന്‍കുമാര്‍ മോഹന്‍ തന്‍വാറിന്റെ കഴുത്തില്‍ പല തവണ മര്‍ദിച്ചു. ഇതോടെ മോഹന്‍ ബോധരഹിതനായി നിലത്തുവീഴുകയായിരുന്നു. മോഹന്‍കുമാറിനെ പിന്നീട് മറ്റുള്ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ പ്രതിയായ ലഖന്‍കുമാറിനെ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. തര്‍ക്കത്തിനിടെ മോഹന്‍ തന്‍വാര്‍ മോശമായ ഭാഷയില്‍ സംസാരിച്ചെന്നും ഇതിനെത്തുടര്‍ന്ന് ഇയാളെ തുടരെ മര്‍ദിച്ചതായും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മോഹന്‍ തന്‍വാറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകൂവെന്നും പോലീസ് പറഞ്ഞു.

Content Highlights: factory worker killed his colleague after a scuffle over making tea

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Debina Bonnerjee

2 min

മൂത്ത മകള്‍ക്ക് നാല് മാസം പ്രായം; രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി താരദമ്പതികള്‍

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented