ആര്‍ഭാടജീവിതം, ഭര്‍ത്താവറിയാതെ 8 ലക്ഷത്തിന്‌ സ്വര്‍ണ പണയം; മകള്‍ അമ്മയെ കൊന്നത് കടം തീര്‍ക്കാന്‍


പോലീസ് കസ്റ്റഡിയിലുള്ള ഇന്ദുലേഖ

കുന്നംകുളം: കിഴൂരില്‍ മകള്‍ അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തിയതിനു പിന്നില്‍ സാമ്പത്തികബാധ്യത തീര്‍ക്കാന്‍ പണം കണ്ടെത്താനുള്ള ആസൂത്രണമെന്നുറപ്പിച്ച് പോലീസ്. ആര്‍ഭാടജീവിതവും അതിനായി സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ച് വായ്പയെടുത്തതുമാണ് സാമ്പത്തികബാധ്യത വര്‍ധിക്കാനിടയാക്കിയതെന്നും പോലീസ് പറയുന്നു.

കിഴൂര്‍ കാക്കത്തിരുത്ത് റോഡില്‍ ചോഴിയാട്ടില്‍ രുക്മിണി(59)യെയാണ് മകള്‍ ഇന്ദുലേഖ (39) ചായയില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തിയത്. വിദേശത്തുള്ള ഭര്‍ത്താവ് നിശ്ചിത തുക വീട്ടുചെലവുകള്‍ക്ക് അയച്ചുകൊടുത്തിരുന്നു. ഇതിനേക്കാള്‍ ഉയര്‍ന്ന രീതിയിലാണ് ഇവര്‍ വീട്ടിലെയും മക്കളുടെയും ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചിരുന്നത്. മകന് വേണ്ടിവന്നിരുന്ന ചെലവുകളും നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങളായുള്ള ബാധ്യതകള്‍ ലക്ഷങ്ങളായി. വിവിധ സ്ഥാപനങ്ങളിലായി എട്ടുലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ചിരുന്നു. കിഴൂരിലെ വീട് വിറ്റോ പണയംവെച്ചോ സാമ്പത്തികബാധ്യത അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അമ്മയാണ് പലപ്പോഴും തടസ്സമായിനിന്നത്.

ഭര്‍ത്താവ് വിദേശത്തുനിന്ന് വന്നതോടെ സ്വര്‍ണാഭരണങ്ങള്‍ അന്വേഷിക്കുമെന്നുള്ള ഭയമാണ് അമ്മയ്ക്ക് വിഷം നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇന്ദുലേഖയുടെയും വീട്ടുകാരുടെയും ഭര്‍ത്താവിനെയും ബന്ധുക്കളെയും എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്റെ നേതൃത്വത്തില്‍ പോലീസ് കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന ഇന്ദുലേഖയെ കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

Content Highlights: Exuberant life-gold pledge of eight lakhs-daughter killed her mother to settle the debt


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented