ടിബിൻ ദേവസി
കൊച്ചി: കടവന്ത്രയില്‍ വസ്ത്ര വ്യാപാരിയെ ബന്ദിയാക്കി പണം തട്ടിയ കേസില്‍ കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കൂടിയായ ടിബിന്‍ ദേവസിയാണ് അറസ്റ്റിലായത്.
ടിബിന് പുറമേ സംഘത്തിലുണ്ടായിരുന്ന കാസര്‍കോട് സ്വദേശി ഷിയാസ്, കാക്കനാട് സ്വദേശി ഷമീര്‍ എന്നീ പ്രതികളെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം പ്രതികളെ ഉടന്‍തന്നെ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ദിവസമാണ് കാസര്‍കോട് സ്വദേശിയായ വസ്ത്ര വ്യാപരിയില്‍ നിന്ന് പ്രതികള്‍ പണം കവര്‍ന്നത്. ഷിയാസും കേസിലെ പരാതിക്കാരനും തമ്മില്‍ നേരത്തെ ചില സാമ്പത്തിക തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ പരാതിക്കാരനെ തട്ടിക്കൊണ്ടുപോവുകയും ബന്ദിയാക്കിവച്ചശേഷം നിര്‍ബന്ധിച്ച് രണ്ട് ലക്ഷം രൂപ അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നുവന്നുമാണ് പരാതി.
Content Highlights: extorting money from garment trader, youth congress leader arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..