ഓട്ടത്തിനിടെ ടയറിന് ചാട്ടം, ബൈക്ക് നിര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് ടയറില്‍ കെട്ടിവെച്ച പന്നിപ്പടക്കം


ചിറ്റണ്ടയിൽ ബൈക്കിന്റെ ടയറിൽ പന്നിപ്പടക്കം വെച്ചുകെട്ടിയനിലയിൽ

കുണ്ടന്നൂര്‍: ടയറില്‍ പന്നിപ്പടക്കം കെട്ടിവെച്ച് ബൈക്ക് യാത്രികനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ചിറ്റണ്ട പൂങ്ങോട് കൊട്ടരപ്പാട്ടില്‍ വീട്ടില്‍ സുനിലിനെയാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്.

ബൈക്കിന്റെ പിന്‍വശത്തെ ചക്രത്തില്‍ ഇന്‍സുലേഷന്‍ ടേപ്പ് ചുറ്റിയാണ് പന്നി പടക്കം വെച്ചിരുന്നത്. വീട്ടില്‍ നിന്ന് പണിസ്ഥലത്തേക്ക് ബൈക്കുമായി ഇറങ്ങിയപ്പോഴാണ് അസാധാരണമായി ടയര്‍ ചാടുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

വാഹനം നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പന്നിപ്പടക്കം കണ്ടെത്തിയത്. അല്പദൂരം സഞ്ചരിച്ചെങ്കിലും പന്നിപ്പടക്കം പൊട്ടാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ചക്രത്തില്‍നിന്ന് പന്നിപ്പടക്കം ഉടന്‍ നീക്കം ചെയ്ത് വടക്കാഞ്ചേരി പോലീസില്‍ പരാതി നല്‍കി.

Content Highlights: explosives found from a bike


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented