പിടിയിലായ മുത്തുരാജ് | Screengrab: Mathrubhumi News
തിരുവനന്തപുരം: നഗരത്തിലെ ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന കേസില്‍ പ്രതി പിടിയില്‍. ഓട്ടോ ഡ്രൈവറായ മുത്തുരാജിനെയാണ് ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപത്തെ ഹോസ്റ്റലിന് മുന്നിലെത്തിയാണ് കഴിഞ്ഞദിവസം ഒരാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയത്. ഇതോടെ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതി മുത്തുരാജാണെന്ന് കണ്ടെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
അതേസമയം, തിരുവനന്തപുരം പാറ്റൂരില്‍ വീട്ടമ്മയെ ആക്രമിച്ച സംഭവത്തില്‍ ഇതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല. സംഭവം നടന്ന് എട്ടുദിവസമായിട്ടും പോലീസിന് പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതില്‍ ശക്തമായ അമര്‍ഷമാണുയരുന്നത്.
Content Highlights: exhibitionism in front of ladies hostel in trivandrum accused arrested by police
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..