പെണ്‍കുട്ടികള്‍ക്കുനേരെ ട്രെയിനിൽ അശ്ലീലപ്രദർശനം നടത്തിയ ആൾ പിടിയിൽ; ദൃശ്യങ്ങൾ സഹിതം പുറത്ത്


അമൽ തേനംപറമ്പിൽ/ മാതൃഭൂമി ന്യൂസ്

കഴിഞ്ഞ ദിവസമായിരുന്നു സംഭവം ഉണ്ടായത്. നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസില്‍ തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് യാത്രചെയ്ത സഹോദരിമാര്‍ക്കാണ് ദുരനുഭവമുണ്ടായത്.

Photo: Screengrab/ Mathrubhumi News

തിരുവനന്തപുരം: ട്രെയിനില്‍ അശ്ലീലപ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. കരുനാഗപ്പള്ളി സ്വദേശി ജയകുമാറിനെയാണ് റെയില്‍വേ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മാതൃഭൂമി ന്യൂസ് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസില്‍ തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് യാത്രചെയ്ത സഹോദരിമാര്‍ക്കാണ് ദുരനുഭവമുണ്ടായത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് ട്രെയിനില്‍ കയറിയ ആളാണ് പെണ്‍കുട്ടികള്‍ക്ക് നേരേ ലൈംഗികചേഷ്ടകള്‍ കാണിച്ചത്. ഇയാളുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. റെയില്‍വേ സ്റ്റേഷന്റെ പരിസരത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.'ശൗചാലയത്തിന് സമീപം നില്‍ക്കുകയായിരുന്ന ഇയാള്‍ സഹോദരിയെ നോക്കിയാണ് ആദ്യം അശ്ലീലപ്രദര്‍ശനം നടത്തിയത്. ഇതോടെ അവള്‍ മൊബൈലില്‍ വീഡിയോ പകര്‍ത്തി. തുടര്‍ന്ന് ഫോണ്‍ എനിക്ക് കൈമാറിയതോടെയാണ് ഞാന്‍ സംഭവം ശ്രദ്ധിക്കുന്നത്. ഞങ്ങള്‍ വീഡിയോ പകര്‍ത്തിയെന്ന് മനസിലാക്കിയ അയാള്‍ കഴക്കൂട്ടം സ്റ്റേഷനില്‍ ഇറങ്ങി മറ്റൊരു ബോഗിയില്‍ കയറി. പിന്നീട് വര്‍ക്കല സ്റ്റേഷനില്‍ ഇറങ്ങി ഇയാള്‍ പുറത്തേക്ക് പോകുന്നതാണ് കണ്ടത്'- പെണ്‍കുട്ടി പറഞ്ഞു.

Content Highlights: exhibitionism against sisters in a train in trivandrum - man in custody

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented