തീവണ്ടിയില്‍ സഹോദരിമാര്‍ക്കുനേരെ അശ്ലീലപ്രദര്‍ശനം; ഭിന്നശേഷിക്കാരനായ പ്രതിയെ തേടി പോലീസ്


അമല്‍ തേനംപറമ്പില്‍ / മാതൃഭൂമി ന്യൂസ്

കാലിന് മുടന്തുള്ളയാള്‍ വടി കുത്തിയാണ് തിരുവനന്തപുരത്തുനിന്ന് തീവണ്ടിയില്‍ കയറിയതെന്ന് പെണ്‍കുട്ടികളിലൊരാള്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

പെൺകുട്ടികൾക്ക് നേരേ അശ്ലീലപ്രദർശനം നടത്തിയ ആളുടെ ദൃശ്യം | Screengrab: Mathrubhumi News

തിരുവനന്തപുരം: തീവണ്ടിയില്‍ വിദ്യാര്‍ഥിനികളായ സഹോദരിമാര്‍ക്ക് നേരേ അശ്ലീലപ്രദര്‍ശനം. കഴിഞ്ഞദിവസം നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസില്‍ തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് യാത്രചെയ്ത സഹോദരിമാര്‍ക്കാണ് ദുരനുഭവമുണ്ടായത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് തീവണ്ടിയില്‍ കയറിയ ഭിന്നശേഷിക്കാരനാണ് പെണ്‍കുട്ടികള്‍ക്ക് നേരേ ലൈംഗികചേഷ്ടകള്‍ കാണിച്ചത്. ഇയാളുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.

കാലിന് മുടന്തുള്ളയാള്‍ വടി കുത്തിയാണ് തിരുവനന്തപുരത്തുനിന്ന് തീവണ്ടിയില്‍ കയറിയതെന്ന് പെണ്‍കുട്ടികളിലൊരാള്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. 'ശൗചാലയത്തിന് സമീപം നില്‍ക്കുകയായിരുന്ന ഇയാള്‍ സഹോദരിയെ നോക്കിയാണ് ആദ്യം അശ്ലീലപ്രദര്‍ശനം നടത്തിയത്. ഇതോടെ അവള്‍ മൊബൈലില്‍ വീഡിയോ പകര്‍ത്തി. തുടര്‍ന്ന് ഫോണ്‍ എനിക്ക് കൈമാറിയതോടെയാണ് ഞാന്‍ സംഭവം ശ്രദ്ധിക്കുന്നത്. ഞങ്ങള്‍ വീഡിയോ പകര്‍ത്തിയെന്ന് മനസിലാക്കിയ അയാള്‍ കഴക്കൂട്ടം സ്‌റ്റേഷനില്‍ ഇറങ്ങി മറ്റൊരു ബോഗിയില്‍ കയറി. പിന്നീട് വര്‍ക്കല സ്റ്റേഷനില്‍ ഇറങ്ങി ഇയാള്‍ പുറത്തേക്ക് പോകുന്നതാണ് കണ്ടത്'- പെണ്‍കുട്ടി പറഞ്ഞു.



അതേസമയം, അശ്ലീലപ്രദര്‍ശനം നടത്തിയ ആളുടെ ദൃശ്യങ്ങള്‍ സഹിതം മാതൃഭൂമി ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതോടെ റെയില്‍വേ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിയെ തിരിച്ചറിയാനാണ് പോലീസിന്റെ ശ്രമം. ഉടന്‍തന്നെ ഇയാളെ പിടികൂടാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.


Content Highlights: exhibitionism against sisters in a train in trivandrum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented