ലഹരിക്കേസ്;സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കിലാക്കും, സ്വത്ത് കണ്ടുകെട്ടും


രാജേഷ് തണ്ടിലം

കുറ്റകൃത്യം ബോധ്യപ്പെടുകയും തൊണ്ടിവസ്തുക്കള്‍ പിടിച്ചെടുക്കുകയും പ്രാഥമികാന്വേഷണത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് മനസ്സിലാകുകയും ചെയ്താല്‍ അറസ്റ്റുചെയ്യപ്പെട്ട പ്രതിയാണെങ്കില്‍പ്പോലും അവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ വ്യവസ്ഥയുണ്ട്.

പ്രതീകാത്മക ചിത്രം | Photo: PTI

പൊന്നാനി: മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുന്ന സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ നടപടികള്‍ എക്‌സൈസ് വകുപ്പ് കര്‍ശനമാക്കുന്നു. നേരത്തേ നിയമമുണ്ടെങ്കിലും എക്‌സൈസ് വകുപ്പ് ഇത് പ്രയോഗിച്ചിരുന്നില്ല. പോലീസാണ് ഈ നിയമം കൂടുതലായി ഉപയോഗിച്ചിരുന്നത്.

മയക്കുമരുന്ന്, ലഹരിവസ്തുക്കള്‍ എന്നിവയുടെ അനധികൃത കടത്തല്‍ തടയല്‍ (പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇന്‍ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) നിയമപ്രകാരമാണ് നടപടി കര്‍ശനമാക്കുക. ഇതുപ്രകാരം മയക്കുമരുന്നുസംബന്ധിച്ച് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കരുതല്‍ തടങ്കലിലാക്കാം. നിശ്ചിത അളവില്‍ കൂടുതല്‍ മയക്കുമരുന്ന് കൈവശംവെച്ചതിന് രണ്ടു കേസുകളിലെങ്കിലും പ്രതിയായവരെ രണ്ടുവര്‍ഷംവരെ വിചാരണകൂടാതെ തടവിലിടാം.

കുറ്റകൃത്യം ബോധ്യപ്പെടുകയും തൊണ്ടിവസ്തുക്കള്‍ പിടിച്ചെടുക്കുകയും പ്രാഥമികാന്വേഷണത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് മനസ്സിലാകുകയും ചെയ്താല്‍ അറസ്റ്റുചെയ്യപ്പെട്ട പ്രതിയാണെങ്കില്‍പ്പോലും അവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ വ്യവസ്ഥയുണ്ട്. മയക്കുമരുന്ന് കൈവശംവെച്ച് സമൂഹത്തിന് ഹാനികരമായ കുറ്റകൃത്യങ്ങള്‍ചെയ്യാന്‍ സാധ്യതയുള്ളവരെയാണ് ഈ വിഭാഗത്തില്‍പ്പെടുത്തുക.

കേസെടുത്ത് തൊണ്ടി പിടിച്ചെടുത്ത് 45 ദിവസത്തിനകം കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന്‍ അപേക്ഷ നല്‍കണം. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിക്കുക. അന്തിമതീരുമാനം ഹൈക്കോടതി ഉപദേശകസമിതിയുടേതാണ്.

ഉത്തരവ് നടപ്പാക്കുന്നതിങ്ങനെ:

•ഉത്തരവ് പുറപ്പെടുവിച്ച് 10 ദിവസത്തിനകം സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കണം

•ഉത്തരവ് സംബന്ധിച്ച രേഖകള്‍ അഞ്ചുദിവസത്തിനും 15 ദിവസത്തിനും ഇടയില്‍ തടവുകാരന് നല്‍കണം.

•തടവ് ആരംഭിച്ച് അഞ്ചാഴ്ചയ്ക്കകം ഉപദേശകസമിതിക്ക് റിപ്പോര്‍ട്ട് നല്‍കണം. ഉപദേശകസമിതി 11 ആഴ്ചയ്ക്കകം അന്തിമതീരുമാനമെടുക്കും.

•ഉപദേശകസമിതി സ്ഥിരീകരിച്ചിട്ടില്ലെങ്കില്‍ തടവുകാരനെ ഉടന്‍ വിട്ടയയ്ക്കും.

•കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ഉത്തരവ് എപ്പോള്‍ വേണമെങ്കിലും റദ്ദാക്കാം. എന്നാല്‍, ഇതേ വ്യക്തിയെ മറ്റൊരു ഉത്തരവില്‍ തടങ്കലില്‍ വെക്കുന്നതിന് തടസ്സമില്ല.

•ജാമ്യത്തിന് വ്യവസ്ഥയില്ല. നിശ്ചിത സമയത്തേയ്ക്ക് ഉപാധികളോടെ താത്കാലികമായി വിട്ടയയ്ക്കാം. തിരികെ ഹാജരായില്ലെങ്കില്‍ രണ്ടുവര്‍ഷംവരെ തടവുശിക്ഷയും പിഴയും ലഭിക്കും.

ഇവയെല്ലാം കുറ്റകരം

•കൊക്കെയ്ന്‍ ഉത്പാദനത്തിനായി അതിന്റെ ചെടിയോ ഭാഗങ്ങളോ ശേഖരിക്കുകയോ നടുകയോ ചെയ്യല്‍

•ഒപ്പിയം നിര്‍മാണത്തിനായുള്ള പോപ്പി ചെടി, കഞ്ചാവ് എന്നിവ നടല്‍

•മയക്കുമരുന്നുകളുടെ ഉത്പാദനം, നിര്‍മാണം, കൈവശംവെക്കല്‍, കച്ചവടംചെയ്യല്‍, വാങ്ങല്‍, കടത്തല്‍, ശേഖരിച്ചുവെക്കല്‍, ഒളിപ്പിക്കല്‍, ഉപയോഗം, മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി, ഇറക്കുമതി.

•മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാതരം ഇടപെടലുകളും. സാമ്പത്തികമായോ അല്ലാതേയോ സഹായിക്കല്‍, ഗൂഢാലോചന, ഒളിവില്‍ കഴിയാന്‍ സഹായിക്കല്‍.

സ്വത്തുക്കളും കണ്ടുകെട്ടും

കരുതല്‍തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ള വ്യക്തിയുടെയോ ബന്ധുക്കളുടെയോ സഹകുറ്റവാളികളുടെയോ വസ്തുവകകള്‍ പിടിച്ചെടുക്കുകയോ മരവിപ്പിക്കുകയോ കണ്ടുകെട്ടുകയോ ചെയ്യാം

Content Highlights: excise, drug dealers, imprisonment without trial


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented