ലഹരിക്കടത്തെന്ന് കരുതി എക്സൈസ് പൊക്കി, പരിശോധിച്ചപ്പോൾ റേഷനരി; കടത്തിയ അരി തിരികെ നൽകി തടിയൂരി


ഡ്രൈവർ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പിടികൂടിയ വാഹനം പാറശ്ശാല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിനു മുന്നിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് പിടികൂടിയത് റേഷൻ അരിയാണെന്നു കണ്ടെത്തിയത്.

• എക്‌സൈസ് സംഘം പിടികൂടിയ കാറിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന അരിച്ചാക്കുകൾ

പാറശ്ശാല: പരിശോധന നടത്തിയത് ലഹരി ഉത്പന്നങ്ങൾ പിടികൂടാൻ. പക്ഷേ, കാറിനുള്ളിൽനിന്ന് എക്സൈസുകാർ കണ്ടെത്തിയത് തമിഴ്നാട്ടിൽനിന്നു കടത്തുകയായിരുന്ന റേഷനരി. ഇത്‌ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് കൈമാറി നടപടി കൈക്കൊള്ളുന്നതിനു പകരം നൂലാമാലകളിൽനിന്ന് ഒഴിവാകാൻ കടത്തിയ ആളെ കണ്ടെത്തി അരി തിരികെ ഏൽപ്പിച്ച് അവർ തടിയൂരി.

വ്യാഴാഴ്ച രാവിലെ പാറശ്ശാലയ്ക്കു സമീപം ഇഞ്ചിവിളയിൽ വച്ചാണ് റേഷനരിയുമായി എത്തിയ സ്വകാര്യ കാർ എക്സൈസ് സംഘം തടഞ്ഞത്. തമിഴ്‌നാട്ടിൽനിന്നും എത്തിക്കുന്ന പുകയില ഉത്പന്നങ്ങളും മറ്റു ലഹരി ഉത്പന്നങ്ങളും പിടികൂടാനാണ് എക്‌സൈസ് സംഘം എത്തിയത്. തമിഴ്‌നാട്ടിൽനിന്ന് എത്തിയ വാഹനത്തെ കാരാളിക്കു സമീപം വച്ച് എക്സൈസ് പിടികൂടി. ഡ്രൈവർ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പിടികൂടിയ വാഹനം പാറശ്ശാല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിനു മുന്നിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് പിടികൂടിയത് റേഷൻ അരിയാണെന്നു കണ്ടെത്തിയത്.

കാറിന്റെ പിൻ സീറ്റിൽ പ്ലാസ്റ്റിക് ചാക്കുകളിലായിട്ടായിരുന്നു അരി സൂക്ഷിച്ചിരുന്നത്. വാഹനവും അരിയും പാറശ്ശാല പോലീസിനു കൈമാറാൻ ശ്രമിച്ചുവെങ്കിലും പോലീസ് ഏറ്റെടുക്കാൻ തയ്യാറായില്ല. അരിയും വാഹനവും സിവിൽ സ്‌പ്ലൈസിനു നേരിട്ട് കൈമാറാനായിരുന്നു പോലീസിന്റെ നിർദേശം. സിവിൽ സപ്ലൈസിനു നേരിട്ട് കൈമാറുമ്പോഴുള്ള നടപടിക്രമങ്ങൾ പാലിക്കാൻ മടിച്ച് എക്‌ൈസസ് അധികൃതർ വാഹന ഉടമയെ ഇഞ്ചിവിളയിലെ അരി ഗോഡൗൺ ഉടമകളുടെ സഹായത്തോടെ കണ്ടെത്തി. വാഹനവും അരിയും തിരികെ നൽകി.

Content Highlights: Excise seized ration rice instead of drug

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented