മലപ്പുറം വഴിക്കടവില്‍ വന്‍ കഞ്ചാവ് വേട്ട; കാറില്‍ കടത്തിയ 130 കിലോ കഞ്ചാവുമായി അഞ്ചുപേര്‍ പിടിയില്‍


എക്‌സൈസ് പിടിച്ചെടുത്ത കഞ്ചാവ്. ഇൻസെറ്റിൽ പിടിയിലായ പ്രതികൾ.

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ 130 കിലോ കഞ്ചാവുമായി അഞ്ചംഗസംഘം പിടിയില്‍. കൊണ്ടോട്ടി സ്വദേശികളായ നവാസ് ഷെരീഫ്, മുഹമ്മദ് ഷഫീഖ്, അബ്ദുള്‍ സഹദ്, ബാലുശ്ശേരി സ്വദേശി അമല്‍, പത്തനംതിട്ട സ്വദേശി ഷഹദ് എന്നിവരാണ് പിടിയിലായത്. കാറില്‍ കഞ്ചാവ് കടത്തിയ സംഘത്തെ വഴിക്കടവ് എക്‌സൈസ് ചെക്‌പോസ്റ്റിലെ പരിശോധനയ്ക്കിടെയാണ് പിടികൂടിയത്.

സുഹൃത്തുക്കളായ പ്രതികള്‍ ആന്ധ്രയില്‍നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാടകയ്‌ക്കെടുത്ത കാറിലാണ് ഇവര്‍ ആന്ധ്രയിലേക്ക് പോയത്. തുടര്‍ന്ന് വന്‍തോതില്‍ കഞ്ചാവ് ശേഖരിച്ച് മഞ്ചേരിയിലേക്ക് കൊണ്ടുവരികയായിരുന്നു. മഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും വില്‍പ്പന നടത്താനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്നും പിടികൂടിയ കഞ്ചാവിന് അരക്കോടിയിലധികം രൂപ വിലവരുമെന്നും എക്‌സൈസ് അറിയിച്ചു.

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണ കുമാര്‍, എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി.ആര്‍.മുകേഷ് കുമാര്‍, എസ്. മധുസൂധനന്‍ നായര്‍, റിമേഷ് കെ.വി, പ്രിവന്റീവ് ഓഫീസര്‍ മുരുഗന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മുഹമ്മദ് അലി, പി.സുബിന്‍, വിശാഖ്, രജിത്, സജിപോള്‍, അരുണ്‍ കുമാര്‍, ബസന്ത് കുമാര്‍, ഷംസുദ്ദീന്‍, നിതിന്‍, ഡ്രൈവര്‍ കെ.രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: excise seized 130 kg ganja in vazhikadavu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented