പ്രതീകാത്മക ചിത്രം. ഇൻസെറ്റിൽ പരിക്കേറ്റ ജോസി വർഗീസ്
കൊച്ചി: മയക്കുമരുന്ന് കേസുകളില്‍ പ്രതികളാകുന്നവര്‍ പുറത്തിറങ്ങി വീണ്ടും ഇതേപ്രവൃത്തി തുടര്‍ന്നതോടെ തടയിടാന്‍ എക്‌സൈസ് രംഗത്ത്. കേരളത്തിലെവിടെയും മയക്കുമരുന്ന് കേസില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ഒറ്റക്‌ളിക്കില്‍ ഇനി ഉദ്യോഗസ്ഥര്‍ക്ക് കിട്ടും. ഇതിനുള്ള ഡേറ്റാ ബാങ്ക് യാഥാര്‍ഥ്യമായി.
18 വര്‍ഷത്തെ വിവരങ്ങളടങ്ങിയ എക്‌സൈസ് ഡേറ്റാ ബാങ്കില്‍ മയക്കുമരുന്ന് കേസുകളിലെ 45,380 പ്രതികളുണ്ട്. ഇവരുടെ വിവരം തരംതിരിച്ചതോടെ 2199 പേര്‍ ഒന്നിലേറെ മയക്കുമരുന്ന് കേസുകളില്‍പ്പെട്ട സ്ഥിരംകുറ്റവാളികളാണെന്ന് കണ്ടെത്തി.
സ്‌പെഷ്യല്‍ ഡ്രൈവ് സീസണായ ക്രിസ്മസ്-പുതുവത്സര കാലത്ത് ഈ പ്രതികളെ എക്‌സൈസിന് പ്രത്യേകം നിരീക്ഷിക്കാനാകും.
ഇവര്‍ വീണ്ടും കുറ്റംചെയ്യാതെ ഒതുക്കിനിര്‍ത്താന്‍ ബോണ്ടുവെപ്പിക്കുന്ന നടപടിയും തുടങ്ങി. ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ ജാമ്യത്തില്‍വിടുമ്പോള്‍ കുറ്റം ആവര്‍ത്തിക്കില്ലെന്ന് മൂന്നുവര്‍ഷത്തിലധികം വരാത്ത കാലയളവിലേക്ക് ബോണ്ട് വാങ്ങാന്‍ നിയമമുണ്ട്. കുറ്റവാളികള്‍ ജാമ്യത്തിലിറങ്ങി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് തടയാന്‍ ഇതിലൂടെ സാധിക്കും.
21 പ്രതികളെക്കൊണ്ട് ബോണ്ടു വെപ്പിക്കാന്‍ കോടതിവഴി ഉത്തരവിറങ്ങിയിട്ടുണ്ട്. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കെതിരേ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള നടപടികളും എക്‌സൈസെടുക്കുന്നുണ്ട്.
ഡേറ്റാ ബാങ്ക് സഹായം
ഡേറ്റാ ബാങ്കില്‍നിന്നെടുക്കാനാകുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരേ മുന്‍പ് രജിസ്റ്റര്‍ചെയ്ത കേസിനെക്കുറിച്ചറിയാം. ഈ സ്റ്റേഷനില്‍ ബന്ധപ്പെട്ട് പ്രതിയുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് അന്വേഷണത്തിനും പ്രതിക്കെതിരേ ശക്തമായ കുറ്റങ്ങള്‍ ചുമത്താനും സഹായിക്കും
- ബി. ജയചന്ദ്രന്‍
എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍
Content Highlights: excise data bank about drugs case accused
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..