ലഹരിക്കേസില്‍ മകനെ എക്‌സൈസ് പിടികൂടി; അമ്മ ആത്മഹത്യ ചെയ്തു


ഗ്രേസി ക്ലമന്റ

തിരുവനന്തപുരം: ലഹരിക്കേസില്‍ എക്‌സൈസ് പിടിയിലായ യുവാവിന്റെ അമ്മ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശി ഗ്രേസ് ക്ലമന്റ് (55) ആണ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചയോടെയാണ് ഗ്രേസ് ആത്മഹത്യ ചെയ്തത്. നാലു ഗ്രാം എംഎഡിഎംഎയോട് കൂടി മകന്‍ ഷൈനോയെ ഇന്നലെ വൈകീട്ടാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഷൈനോ സ്ഥിരമായി ലഹരി വില്‍പ്പന നടത്താറുണ്ടെന്നും എക്‌സൈസ് പറയുന്നു.

മകനെ എക്‌സൈസ് പിടികൂടിയതിന് ശേഷം ഗ്രേസ് വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ വീട്ടില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചു. ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ ഉടന്‍ കയറ് കഴുത്തില്‍ നിന്ന് ഊരിമാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലവില്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് ഉള്ളത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: Excise arrests son in drunkenness case-Mother committed suicide


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


02:09

പാടാനേറെ പാട്ടുകൾ ബാക്കിയാക്കി യാത്രയായ മലയാളത്തിന്റെ ഓലഞ്ഞാലിക്കുരുവി...

Feb 4, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented