അജി
സീതത്തോട്: സി.ഐ.ടി.യു. ടാക്സി ഡ്രൈവേഴ്സ് യൂണിയന്‍ നേതാവിനെ വിദേശ മദ്യവില്‍പ്പന നടത്തിയതിന് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചിറ്റാര്‍ അജിഭവനില്‍ അജി(49)യെയാണ് ചിറ്റാര്‍ റെയിഞ്ച് എക്സൈസ് സംഘം പിടികൂടിയത്. 21 കുപ്പി വിദേശമദ്യവും കണ്ടെടുത്തു.
മദ്യവും കഞ്ചാവും വില്‍പ്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ കുറച്ചുദിവസമായി അജി എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പിന്നീട് വീട് വളഞ്ഞാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഒന്നാംതിയതി ബവ്കോ ഔട്ട്ലെറ്റ് അവധിയായിരുന്നതിനാല്‍ ആവശ്യക്കാര്‍ക്ക് ഇരട്ടി വിലയ്ക്ക് മദ്യം വില്‍ക്കുന്നതായിരുന്നു ഇയാളുടെ രീതി.
ചിറ്റാര്‍ ടൗണില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന അജി ആവശ്യക്കാര്‍ അറിയിക്കുന്നതിനനുസരിച്ച് വാഹനത്തില്‍ മദ്യം എത്തിച്ച് നല്‍കും.ഏറെ നാളായി ഇയാള്‍ മദ്യ വില്‍പ്പന നടത്തി വരികയായിരുന്നെന്ന പരാതി വ്യാപകമായതോടെയാണ് അന്വേഷണം നടത്തിയത്.
ടാക്സി ഡ്രൈവേഴ്സ് യൂണിയന്‍ സി.ഐ.ടി.യു. പെരുനാട് ഏരിയ കമ്മിറ്റി നേതാവാണ് അജി. ചിറ്റാര്‍ ടൗണ്‍ കേന്ദ്രീകരിച്ച് അടുത്തകാലത്തായി ലഹരി വില്‍പ്പന വ്യാപകമാകുന്നതായി ധാരാളം പരാതികളുണ്ടായിരുന്നു.
ഇവിടെയുള്ള സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പോലും ലഹരി വില്‍പ്പന സജീവമായിരുന്നു. ചിറ്റാര്‍ എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ ബി.ദിനേശിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ബിജു ഫിലിപ്പ്, ബിജു പി.വിജയന്‍, പി.ശ്രീകുമാര്‍, എം.ജഗന്‍കുമാര്‍, ഡി.അജയകുമാര്‍, ആസിഫ് സലീം, എ.ഷെഹിന്‍, ശ്യാംരാജ്, കെ,രാജിമോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. റാന്നി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: excise arrested citu drivers union leader in seethathode pathanamthitta
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..