ലഹരിമരുന്നുമായി യാത്ര, എക്‌സൈസ് വളഞ്ഞതോടെ ഹാഷിഷ് ഓയില്‍ പറമ്പിലേക്ക്; മല്‍പ്പിടിത്തം | വീഡിയോ


Screengrab: Mathrubhumi News

കണ്ണൂര്‍: ലഹരിക്കടത്ത് സംഘത്തിലെ യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി എക്‌സൈസ്. കണ്ണൂര്‍ കൂത്തുപറമ്പിന് സമീപത്തുനിന്നാണ് ധര്‍മടം സ്വദേശിയായ പ്രജിലേഷിനെ എക്‌സൈസ് സംഘം പിടികൂടിയത്. എക്‌സൈസ് സംഘം വളഞ്ഞതോടെ കൈയിലുണ്ടായിരുന്ന ഹാഷിഷ് ഓയിലും മൊബൈല്‍ ഫോണും ഇയാള്‍ സമീപത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് മല്‍പ്പിടിത്തത്തിനൊടുവിലാണ് പ്രതിയെ എക്‌സൈസ് സംഘം കീഴടക്കിയത്. സംഭവത്തിന്‍റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നാടകീയമായ സംഭവം. പ്രജിലേഷിന് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചതോടെ ഇയാളെ എക്‌സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. വ്യാഴാഴ്ച രാവിലെ ബൈക്കില്‍ ലഹരിമരുന്നുമായി വരുന്നുണ്ടെന്ന വിവരം കിട്ടിയതോടെ എക്‌സൈസ് സംഘം കാറിലും ബൈക്കിലുമായി യുവാവിനെ പിന്തുടര്‍ന്നു.

വാഹനം കുറുകെയിട്ട് പ്രജിലേഷിനെ തടഞ്ഞുനിര്‍ത്തി. ഇതോടെയാണ് യുവാവ് ഹാഷിഷ് ഓയിലും മൊബൈല്‍ ഫോണും സമീപത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞത്. പിടികൊടുക്കാതെ യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാളില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.

Content Highlights: excise arrested a young man with drugs in kannur

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape

1 min

കൂട്ടുകാരിയുടെ ചതി, 11കാരിയെ മൂന്ന് യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്ത് അതിക്രമം നോക്കിനിന്നു

Aug 19, 2022


PMA Salam

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴി തെളിക്കും, തടയുമെന്ന്‌  ലീഗ്

Aug 19, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented