ജ്യൂസിലെ കഞ്ചാവ് കുരു: ലഹരിപദാര്‍ഥമുണ്ടെങ്കില്‍ നടപടി -എക്‌സൈസ്


സ്ഥാപനത്തിന്റെ പേരില്‍ മയക്കുമരുന്നുനിയമപ്രകാരം പ്രാഥമികനടപടിയെന്ന നിലയ്ക്കാണ് കേസെടുത്തത്.

പ്രതീകാത്മക ചിത്രം

കോഴിക്കോട്: ബീച്ചില്‍ ഗുജറാത്തിത്തെരുവിലുള്ള കടയിലെ ജ്യൂസില്‍ ലഹരിപദാര്‍ഥമുണ്ടെങ്കില്‍മാത്രം നടപടിയെന്ന് എക്‌സൈസ് അധികൃതര്‍.

ടെക്റ്റ ഹൈഡ്രോ കെനാബിനോയിഡ് (ടി.എച്ച്.സി.) എന്ന പദാര്‍ഥമുള്ളതുകൊണ്ടാണ് കഞ്ചാവിന് ലഹരിയുണ്ടാകുന്നത്. ഇതിന്റെ സാന്നിധ്യമുണ്ടോയെന്നറിയാന്‍ കടയില്‍നിന്ന് ശേഖരിച്ച ജ്യൂസ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കോഴിക്കോട് റീജണല്‍ കെമിക്കല്‍ ലബോറട്ടറിയിലേക്ക് നല്‍കിയിട്ടുണ്ടെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ എം. സുഗുണന്‍ പറഞ്ഞു.

ഇതിന്റെ ഫലം വന്നാല്‍ ടി.എച്ച്.സി.യുടെ സാന്നിധ്യം കണ്ടെത്തുകയാണെങ്കില്‍മാത്രമേ തുടര്‍നടപടികളിലേക്ക് പോവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കഞ്ചാവിന്റെ വര്‍ഗത്തില്‍പ്പെട്ട ചെടിയുടെ കുരുവില്‍നിന്നുള്ള എണ്ണ മില്‍ക്ക് ഷെയ്ക്കില്‍ കലര്‍ത്തിക്കൊടുക്കുന്നതായി എന്‍ഫോഴ്‌സ്മെന്റ് നര്‍ക്കോട്ടിക് സ്‌ക്വാഡ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

സ്ഥാപനത്തിന്റെ പേരില്‍ മയക്കുമരുന്നുനിയമപ്രകാരം പ്രാഥമികനടപടിയെന്ന നിലയ്ക്കാണ് കേസെടുത്തത്.

ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളില്‍ ഇത്തരത്തിലുള്ള ഷെയ്ക്ക് വില്‍പ്പന നടത്തുന്നതായി സാമൂഹികമാധ്യമങ്ങളില്‍ വ്യാപകപ്രചാരണം നടക്കുന്നതായി എക്‌സൈസ് കമ്മിഷണര്‍ക്ക് പരാതി ലഭിച്ചിരുന്നു.

ഇത്തരത്തിലുള്ള കൂടുതല്‍ സ്റ്റാളുകള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നുള്ള പരിശോധന തുടരുകയാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

Content Highlights: Excise action


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented